• Today is: Sunday, January 22, 2017
SBI Buddy

ടാറ്റ യാത്രാവാഹനങ്ങള്‍ക്കു വില കൂട്ടി; വര്‍ധിക്കുന്നതു 12000 രൂപ വരെ; വില വര്‍ധന സ്റ്റീലടക്കമുള്ളവയുടെ വില കൂടിയതിനാല്‍

tata-vehicles

ഹൈദരാബാദ്: ടാറ്റാ മോട്ടോ‍ഴ്സിന്‍റെ യാത്രാ വാഹനങ്ങള്‍ക്കു വില കൂട്ടി. അയ്യായിരം മുതല്‍ പന്ത്രണ്ടായിരം രൂപവരെയാണു വര്‍ധന. സ്റ്റീലിന്റെയും സിങ്കിന്‍റെയും വിലയിലുണ്ടായ വര്‍ധനയാണു വാഹനങ്ങളുടെ വില കൂട്ടാന്‍ കാരണമെന്നു ടാറ്റാ മോട്ടോ‍ഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്‍റ് മയാങ്ക് പരീഖ് പറഞ്ഞു.

ടാറ്റാ നാനോ മുതല്‍ ക്രോസ് ഓവര്‍ ഏര്യ വരെയുള്ള വാഹനങ്ങള്‍ക്കാണു വില കൂടിയിരിക്കുന്നത്. അടുത്തിടെ മഹീന്ദ്രയും പാസഞ്ചര്‍ വാഹനങ്ങളുടെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. ഓഗസ്റ്റില്‍ ഹുണ്ടായി കാറുകളുടെ വില ഇരുപതിനായിരം രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. മാരുതിയുടെ കാറുകള്‍ക്കും വില കൂട്ടിയതിനു പിന്നാലെയാണു ടാറ്റയും വില വര്‍ധിപ്പിച്ചത്.


{}