• Today is: Tuesday, February 28, 2017

വിറ്റാറ ബ്രസ പെട്രോൾ എൻജിനിൽ ഉടൻ വിപണിയിലെത്തും

Vitara-Brezza

ദില്ലി: മാരുതി സുസുക്കി വിറ്റാറ ബ്രസ മാർച്ചിലാണ് വിപണിയിലെത്തിയത്. അന്നുമുതൽ ഇന്നുവരെ ആറുമാസക്കാലയളവിനിടെ 50,000 കാറുകളാണ് വിറ്റഴിഞ്ഞത്. എന്നാൽ, ഇനി അറിയാൻ ഒരു സന്തഷവാർത്ത കൂടി. വിറ്റാറ ബ്രസയെ ഇഷ്ടപ്പെടുന്നവർ അറിയാൻ. ബ്രസയുടെ പെട്രോൾ എൻജിൻ വേരിയന്റ് വൈകാതെ വിപണിയിലെത്തും. ഇപ്പോൾ ഡീസൽ എൻജിനിൽ മാത്രമാണ് വാഹനം ലഭിക്കുന്നത്. 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനായിരിക്കും പെട്രോൾ വേരിയന്റിൽ കരുത്തു പകരുക.

ഒറ്റനോട്ടത്തിൽ ബ്രിട്ടീഷ് നിർമിത ആഡംബര കാറായ ലാൻഡ് റോവറിനോട് സാദൃശ്യം തോന്നുന്ന കാറാണ് വിറ്റാറ ബ്രസ. മാരുതി ഇതുവരെ ഡിസൈൻ ചെയ്തതിൽ വച്ച് ‘ബോൾഡസ്റ്റ്’ എന്നുപറയാവുന്ന ഡിസൈനാണ് വിറ്റാറ ബ്രസക്കുള്ളത്. സ്‌പോർടി ലുക്കോടു കൂടിയ ഡിസൈൻ യുവാക്കളായ കാർ പ്രേമികളെയാണ് ഏറ്റവുമധികം ആകർഷിച്ചത്. ടാപേർട് റൂഫ് ലൈൻ, വെർടിക്കൽ സ്ലേറ്റഡ് ഗ്രിൽ, കഌസ് ഹെൽ ബോണറ്റ്, ക്വാട്ടർ ഗഌസ് വിന്റോസ്, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഹണികോമ്പ് എയർഡാം, സ്‌കിഡ് പ്‌ളേറ്റുകൾ, സെക്കന്ററി ഹാലജൻ യുണിറ്റോടുകൂടിയ പ്രൊജക്ടർ ഹെഡ് ലൈറ്റ്, 16 ഇഞ്ച് സ്പൂക്ക് അലോയി വീൽ ഇവയെല്ലാം ബ്രസയ്ക്ക് ഒരു മാസ്‌കുലിൻ ലുക്ക് നൽകുന്നു.

വിറ്റാറ ബ്രസ അടക്കം ചില മോഡലുകളുടെ വില മാരുതി അടുത്തിടെ ഉയർത്തിയിരുന്നു. വിറ്റാറ ബ്രസയ്ക്ക് അന്നു 20,000 രൂപയാണ് വർധിച്ചത്. ബലെനോ ഹാച്ച്ബാക്കിന് 10,000 രൂപയും വർധിച്ചു. തെരഞ്ഞെടുത്ത ചില മോഡലുകളിൽ 1,500 രൂപ മുതൽ 5,000 രൂപ വരെയാണ് വില വർധന നടപ്പാക്കിയത്.


{}
{}