• Today is: Wednesday, March 29, 2017

ബര്‍മുഡ ട്രയാങ്കിളിന്റെ ദുരൂഹത അഴിയുന്നു; യാത്രക്കാരെ ഭയപ്പെടുത്തുന്ന ആ രഹസ്യം ഇങ്ങനെ

Bermuda-Triangle-

വര്‍ഷങ്ങളായി കപ്പല്‍, വിമാനയാത്രക്കാരെ ഭയപ്പെടുത്തുന്ന ബര്‍മുഡ ട്രയാങ്കിളിന്റെ ദുരൂഹത അഴിയുന്നു. ബര്‍മുഡ ട്രയാങ്കിളിന് ചുറ്റും രൂപപ്പെടുന്ന മേഘങ്ങളാണ് ഒട്ടേറെ കപ്പലുകളുടെയും വിമാനങ്ങളുടെയും തിരോധാനത്തിനിടയാക്കിയതെന്ന് ശാസ്ത്ര ലോകത്ത് നിന്നുള്ള പുതിയ വാര്‍ത്തകള്‍.

മണിക്കൂറില്‍ 170 മൈല്‍ വേഗതയുള്ള വായു ബോംബാണ് ഇത്തരം മേഘങ്ങള്‍ക്ക് പിന്നിലെന്നും ശാസ്ത്ര ലോകം സമര്‍ത്ഥിക്കുന്നു. വായുവിന്റെ ചെറിയ തോതിലുള്ള പൊട്ടിത്തെറിയിലൂടെയാണ് ഈ എയര്‍ ബോംബുകള്‍ രൂപപ്പെടുന്നത്. ഹെക്‌സഗണല്‍ രൂപത്തിലാണ് ഈ മേഘങ്ങള്‍ എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇത്തരത്തിലുള്ള മേഘങ്ങള്‍ ഏയര്‍ബോംബ് ഉണ്ടാക്കാന്‍ പ്രാപ്തമാണെന്നും ഇവകൂടുതലായി ബര്‍മുഡ ത്രികോണത്തിന് അടുത്ത് കാണുന്നതായി ഇവര്‍ പറയുന്നു.

ഈ മേഘങ്ങള്‍ മൂടുന്നതോടെ ഹാരിക്കെയ്ന്‍ രീതിയിലുള്ള ചുഴലിക്കാറ്റ് ഉണ്ടാകുന്നു. ഇത് കപ്പലുകളെയും വിമാനങ്ങളെയും തകര്‍ക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. ഈ മേഘങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ വളരെ ഭീകരമാണെന്ന് കാലാവസ്ഥ നിരീക്ഷകന്‍ റാന്റി സെര്‍വേണി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

അറ്റ്‌ലാന്റിക്കിന്റെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കുന്ന ബര്‍മുഡ ട്രയാങ്കിള്‍ ഫ്‌ളോറിഡാ തീരത്തുനിന്ന് തെക്ക് ക്യൂബ, പ്യൂട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അമേരിക്ക, യൂറോപ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ മിക്ക കപ്പല്‍ യാത്രകളും വ്യോമസഞ്ചാരങ്ങളും ബര്‍മുഡയിലൂടെയാണ്. ഇതുവഴി യാത്രചെയ്ത നിരവധി വിമാനങ്ങളും കപ്പലുകളും അപകടത്തില്‍പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. ഇതിന്റെ കാരണത്തിനാണ് ഒടുവില്‍ ഉത്തരമായത്.


{}
{}