• Today is: Friday, March 24, 2017

ബെൻസിന്റെ ആഡംബര പിക്ക്-അപ്പ് ട്രക്കുകൾ വരുന്നു; മെഴ്‌സിഡസ് എക്‌സ് ക്ലാസ് കൺസെപ്റ്റ് പുറത്തുവിട്ടു | വീഡിയോ

benz-pick-up

മെഴ്‌സിഡൻസ് ബെൻസ് എന്നാൽ നാലു ചക്രങ്ങളിലെ ചലിക്കുന്ന കൊട്ടാരം എന്ന സങ്കൽപം ഇനി മാറ്റി വയ്ക്കാം. ആഡംബര കാറുകളിൽ നിന്ന് ബെൻസ് അടുത്ത ചുവട് വയ്ക്കുന്നത് അത്യാഡംബരത്തിലൊരു ട്രക്ക്. അതാണ് ഇനി ബെൻസിന്റെ അടുത്ത ലക്ഷ്യം. അതാണ് ബെൻസിന്റെ എക്‌സ് ക്ലാസ്. സാധനങ്ങൾ കയറ്റാനും ആളുകൾക്ക് യാത്ര ചെയ്യാനും സാധിക്കുന്ന മൾട്ടി പർപ്പസ് പിക്ക്-അപ് വാഹനമാണ് ബെൻസ് അടുത്തതായി നിരത്തിൽ ഇറക്കുന്നത്. വാഹനത്തിന്റെ കൺസപ്റ്റ് വേർഷൻ കമ്പനി പുറത്തുവിട്ടു.

benz 1

കാർ, ബൈക്ക്, വാൻ, ട്രക്ക്, ബസ് എന്നീ ശ്രേണികളിൽ നേരത്തെ തങ്ങളുടേതായ മുദ്ര പതിപ്പിച്ച ബെൻസ് പിക്ക്-അപ് ട്രക്കുകളിലും മുൻപന്തിയിലെത്താനുള്ള ശ്രമത്തിലാണ്. അടുത്ത വർഷം അവസാനത്തോടെ എക്‌സ് ക്ലാസ് വിപണിയിലെത്തും. ഒറ്റ നോട്ടത്തിൽ പതിവ് പിക്ക്-അപ് ട്രക്കുകളെ അപേക്ഷിച്ച് തീർത്തും വേറിട്ട് നിൽക്കുന്നതാണ് ബെൻസ് പിക്കപ്പ് ട്രക്കുകൾ. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക് ഹോമിൽ നടന്ന ചടങ്ങിലാണ് ബെൻസ് പിക്ക്-അപ് വാനിന്റെ കൺസപ്റ്റ് വേർഷൻ പുറത്തുവിട്ടത്.

benz 2

പ്രധാനമായും രണ്ടു വേരിയന്റുകളിൽ ബെൻസ് ആഡംബര പിക്ക്-അപ് വാനുകൾ എത്തും. സ്റ്റൈലിഷ് എക്‌സ്‌പ്ലോറർ, പവർഫുൾ അഡ്വഞ്ചർ എന്നീ രണ്ടു വേരിയന്റുകളുടെ കൺസപ്റ്റ് വേർഷൻ കമ്പനി പുറത്തുവിട്ടു. വലിയ ടയറുകളും കാറുമായി കൂടുതൽ ഇണങ്ങി നിൽക്കുന്ന രൂപവുമാണ് സ്റ്റൈലിഷ് എക്‌സ്‌പ്ലോറിന്. നല്ല സ്റ്റൈലൻ എക്സ്റ്റീരിയറും. ഓഫ് റോഡ് വാഹനത്തിന് സമാനമായ രൂപമാണ് പവർഫുൾ അഡ്വഞ്ചറിന്റേത്. ഉൾവശം പൂർണമായും നിരത്തിലുള്ള ബെൻസ് കാറുകളുടെ ഫീച്ചേർസുമായി ചേർന്നതാണ്.

benz 3

നിസാന്റെയും റെനോയുടെയും നിർമാണ കേന്ദ്രത്തിലാണ് എക്‌സ് ക്ലാസ് നിർമിക്കുന്നത്. സാങ്കേതിക സഹായവും നിസാൻ-റെനോ സഖ്യത്തിന്റെ തന്നെ. അതുകൊണ്ടു തന്നെ നിസാൻ NP300 നവാര, റെനോ അലാസ്‌കൻ ട്രക്കുകളിലെ പല പാർട്ടുകളും ബെൻസിന്റെയും ഭാഗമാകും. കാമറ, റഡാർ, സെൻസറുകൾ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെ മോഡേൺ ഡ്രൈവർ അസിസ്റ്റൻസ് സൗകര്യങ്ങൾ എക്‌സ് ക്ലാസിൽ നൽകിയിട്ടുണ്ട്. യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക വിപണികളിലാണ് ആദ്യ ഘട്ടത്തിൽ വാഹനം എത്തുക.


{}
{}