• Today is: Wednesday, March 29, 2017

70കാരനായ കാമുകനെ വിവാഹം ചെയ്യാന്‍ പോണ്‍ താരം ബുദ്ധമതം സ്വീകരിച്ചു; പ്രണയം ആരംഭിച്ചത് തുടര്‍ച്ചയായി പോണ്‍ ചിത്രങ്ങള്‍ കണ്ട്

PORN-STAR

തായ്‌ലാന്റ്: എഴുപതുകാരനായ കാമുകനെ വിവാഹം ചെയ്യാന്‍ പ്രമുഖ തായ് പോണ്‍ താരം ബുദ്ധമതം സ്വീകരിച്ചു. 31കാരിയായ പോണ്‍ നായിക നോംഗ് നാറ്റാണ് ഹരോള്‍ഡ് ജെന്നിംഗ്‌സ് എന്ന 70കാരനെ വിവാഹം കഴിക്കാന്‍ ബുദ്ധമതം സ്വീകരിച്ചത്. നാറ്റിന്റെ പോണ്‍ വീഡിയോ കണ്ടിട്ടാണ് അമേരിക്കക്കാരനായ ഹരോള്‍ഡ് തായ്‌ലന്‍ഡിലെത്തിയത്. ഈ സൗഹൃദമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്.

പുതിയ ജീവിതത്തിന് വേണ്ടിയാണ് ബുദ്ധമതം സ്വീകരിച്ചതെന്നും പ്രാര്‍ഥനയുടേയും ധ്യാനത്തിന്റേയും പുതിയ ഒരു ലോകത്താണ് താനെന്നും നാറ്റ് പ്രതികരിച്ചു. വിവാഹ ജീവിതത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഇനിയുള്ള ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ജീവിക്കാനാണ് താല്‍പര്യമെന്നും നാറ്റ് പറഞ്ഞു. വിവാഹത്തിന് ശേഷം നാറ്റ് തന്റെ പേര് കെജ്‌സാറിന്‍ ചായ്ചാലെറംഫോള്‍ എന്നാക്കി മാറ്റിയിട്ടുണ്ട്.

ടോക്കിയോ ഹണ്ടര്‍, ഏഷ്യന്‍ ഹേര്‍ട്ട് തുടങ്ങിയവയാണ് നാറ്റിന്റെ പ്രധാനവീഡിയോകള്‍. തായ്‌ലന്‍ഡിലെ ആന്റി പോണോഗ്രാഫി നിയമങ്ങള്‍ക്ക് വിരുദ്ധമായി പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ നാറ്റിനെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, നാറ്റിന്റെ മനംമാറ്റത്തെ പോണ്‍ ആരാധകര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്.


{}
{}