• Today is: Wednesday, February 22, 2017

ഹാരി രാജകുമാരനും പ്രശസ്ത നടിയും പ്രണയത്തില്‍

prince-harry

ലണ്ടന്‍: ഹാരി രാജകുമാരനും പ്രശസ്ത അമേരിക്കന്‍ നടി മെഗന്‍ മാര്‍ക്കലും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധം വളരെ രഹസ്യമായാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പ്രണയം മാര്‍ക്കലിന് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കരുതെന്ന കാരണത്താല്‍ തങ്ങളുടെ ബന്ധം പരസ്യമാക്കാന്‍ ഹാരിക്ക് മടിയുണ്ടായിരുന്നു. എന്നാല്‍ ഇത് അധികകാലം മറച്ചുവയ്ക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നാണ് ഇരുവരുടെയും സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നത്.

Meghan-Markle
അടുത്തിടെ മാര്‍ക്കല്‍ പുറത്ത് വിട്ട ഒരു ഇന്‍സ്റ്റാഗ്രാം ഫോട്ടോയിലൂടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സൂചനകള്‍ പുറത്ത് വന്നത്. ഈ ഫോട്ടോയില്‍ മാര്‍ക്കലിന്റെ കൈയില്‍ നീല മണികളുള്ള ബ്രേസ്‌ലെറ്റ് കാണാം. ഇതിന്റെ ജോഡിയായ ഒരു ബ്രേസ്‌ലെറ്റ് ഹാരി രാജകുമാരനും കൈയില്‍ അണിഞ്ഞതാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തെളിവായി ഗോസിപ്പ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സൂട്ട്‌സ് എന്ന ചാനല്‍ പരിപാടിയുടെ ഷൂട്ടിംഗിനായി ടൊറോറ്റോയില്‍ എത്തിയപ്പോഴാണ് ഇരുവരും പരസ്പരം കാണുന്നത്.

അതേസമയം, ബന്ധത്തെ കുറിച്ച് പ്രതികരിക്കാന്‍ നടി ഇതുവരെ തയ്യാറായിട്ടില്ല. വ്യക്തിപരമായ കാര്യങ്ങളില്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.


{}
{}