• Today is: Friday, March 24, 2017

ഗ്ലാമര്‍ ലുക്കില്‍ ദീപികയും ത്രസിപ്പിക്കുന്ന ആക്ഷനില്‍ വിന്‍ ഡീസലും; ട്രിപ്പിള്‍ എക്‌സ് ട്രെയിലര്‍ റിലീസ് ചെയ്തു

XxX-Return-of-Xander-Cage

ദീപിക പദുക്കോണ്‍ നായികയാകുന്ന ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ് ദ റിട്ടേണ്‍ ഓഫ് എക്‌സന്‍ഡര്‍ കേജിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വിന്‍ ഡീസലിന്റെ പേജിലൂടെയാണ് പുറത്തുവിട്ടത്.

തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത്. ഡിജെ കരുസോ ആണ് സംവിധാനം. ഫുട്‌ബോള്‍ താരം നെയ്മറും ട്രിപ്പിള്‍ എക്‌സില്‍ കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ സാന്‍ഡര്‍ കേജ് എന്ന വിന്‍ ഡീസലിന്റെ കഥാപാത്രത്തിന്റെ നായികയായ സെറീനയായാണ് ദീപിക എത്തുന്നത്.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് വിന്‍ ഡീസല്‍. ടോണി ജോ, നിന ദൊബ്രേവ്, സാമുവല്‍ ജാക്‌സണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 2017 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്.


{}
{}