• Today is: Friday, February 24, 2017

പുലിമുരുകന്റെ വ്യാജ പതിപ്പ് പിടികൂടി; പകര്‍ത്തി നല്‍കാന്‍ സൂക്ഷിച്ചത് മെമ്മറി കാര്‍ഡില്‍; കടയുടമ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Puli-Murikan

കണ്ണൂര്‍ : പുലിമുരുകന്‍ സിനിമയുടെ വ്യാജ പ്രിന്റ് പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ മാര്‍ക്കറ്റ് റോഡിലെ കടയില്‍ നിന്നാണ് വ്യാജ പ്രിന്റ പിടികൂടിയത്. മെമ്മറി കാര്‍ഡില്‍ സൂക്ഷിച്ച വ്യാജ പതിപ്പാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കടയുടമയെയും സഹായിയെയും അറസ്റ്റ് ചെയ്തു.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ പരാതിയിന്മേലായിരുന്നു പൊലീസിന്റെ റെയ്ഡ്. പുലിമുരുകന്റെ വ്യാജ പതിപ്പ് പകര്‍ത്തി നല്‍കുന്നുവെന്നായിരുന്നു പരാതി. നിരവധി പേര്‍ക്ക് വ്യാജ പ്രിന്റ പകര്‍ത്തി നല്‍കിയെന്നും പോലീസ് കണ്ടെത്തി.

അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്ക് എവിടെ നിന്ന് പ്രിന്റ കിട്ടിയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


{}
{}