• Today is: Monday, April 24, 2017

നവംബര്‍ പതിനാലിന് എന്തൊക്കെ സംഭവിക്കും? കേരളം സൂക്ഷിക്കണം; ഭൂചലനത്തിനും കടല്‍ക്ഷോഭത്തിനും സാധ്യത; എക്സ്ട്രാ സൂപ്പര്‍ മൂണ്‍ കരുതിയിരിക്കണമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

full-moon

നവംബര്‍ പതിനാല് ശാസ്ത്രചരിത്രത്തിലെ നിര്‍ണായകമായ ദിവസമായിരിക്കും. പക്ഷേ, അന്ന് എന്തൊക്കെ സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിനും കടല്‍ക്ഷോഭത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും ഈ ദിവസം സാധ്യതയുണ്ടെന്നാണ് ഇപ്പോ‍ഴത്തെ വിലയിരുത്തല്‍. 1948നു ശേഷം സംഭവിക്കുന്ന എക്സ്ട്രാ സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസം ആന്തരീക്ഷത്തിലും പ്രകൃതിയിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണു കണക്കുകൂട്ടല്‍.

നവംബര്‍ പതിനാലിനു കടല്‍ ഉള്ളിലേക്കു വലിയാനും കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. ഈ സമയത്തു പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ കണ്ടേക്കാം. ഭൂമിയില്‍ നിന്നു ചന്ദ്രനിലേയ്ക്കുള്ള ദൂരം 3,56,509 ആയി കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കും എന്നു ഗവേഷകര്‍ അറിയിച്ചു. എന്നാല്‍ ഭൗമപാളികള്‍ സംയോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനേഷ്യയിലെ ജാവാ കടലിടുക്കു പോലെയുള്ള ഭ്രംശമേഖലയിലുമായിരിക്കും ചലനങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതല്‍. ഭൂമിയുടെയും ചന്ദ്രന്റെയും ആകര്‍ഷണം ഒരുമിച്ചു വരുമ്പോള്‍ ഭൗമപാളികള്‍ക്കിടയില്‍ വലിച്ചില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇതുമൂലമുണ്ടാകുന്ന ചെറുചലനങ്ങള്‍ പിന്നീട് വന്‍ ചലനങ്ങളിലേയ്ക്ക് നയിക്കാം എന്നും ഗവേഷകര്‍ പറയുന്നു.

സാധാരണയായി ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ സമയത്ത് ആകര്‍ഷണം മൂലം ഭൗമപാളികള്‍ ഒന്നിനടിയില്‍ മറ്റൊന്നായി തെന്നിക്കയറി ഭൂചലനങ്ങള്‍ ഉണ്ടാകാം. അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനം ഇങ്ങനെ സംഭവിച്ചതാണെന്നു തെളിഞ്ഞിരുന്നു. ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണും ഒരേസമയത്തു വന്നാല്‍ സൂര്യനില്‍ ചെറിയപൊട്ടിത്തെറികള്‍ സംഭവിക്കാം. ഇങ്ങനെയുണ്ടായാല്‍ ഭൂമിയിലെ ദുരന്തത്തിന്റെ ആക്കാം വര്‍ധിക്കും. ലോകത്തിലെ ശക്തിയേറിയ ആറ് ഭൂകമ്പങ്ങള്‍ ഉണ്ടായത് പൂര്‍ണ്ണചന്ദ്രദിനത്തോട് അടുത്ത ദിവസങ്ങളിലായിരുന്നു എന്നു ഗവേഷകര്‍ പറയുന്നു. 2011 ലെ പാക്കിസ്താന്‍, 2010 ചിലി, 2004 സുമാത്ര, തുടങ്ങിയവ അതില്‍ ചിലതാണ്. എന്തായാലും നവംബര്‍ 14 ന് എന്തും സംഭവിക്കും എന്ന് ആശങ്കയോടെ തന്നെയാണു ശാസ്ത്രലോകം ഉറ്റ് നോക്കുന്നത്.

2034 -ലാണ് ഇനി എക്സ്ട്രാ സൂപ്പര്‍ മൂണ്‍ കാണാനാവുക. എക്സസ്ട്രാ സൂപ്പര്‍മൂണ്‍ ലോകാവസാനത്തിന്‍റെ തുടക്കമാണെന്ന തരത്തില്‍ ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ നേരത്തേ വാദഗതി ഉന്നയിച്ചിരുന്നു.


{}