• Today is: Friday, March 24, 2017

ഹാംഗ്ഓവറില്ലാത്ത ബിയർ വരുന്നു; കുടിച്ചാൽ പിറ്റേ ദിവസം ഒട്ടും തലവേദനയുണ്ടാകില്ല

Hangover-Proof-Beer

ഒരു രാത്രിയിലെ ആനന്ദത്തിനായി ഒരൽപം ബിയർ സേവിക്കുന്നവർ അതിനു നൽകേണ്ടി വരുന്ന വിലയാണ് പിറ്റേദിവസത്തെ വിട്ടുമാറാത്ത തലവേദന. എന്നാൽ ഇനി ആ ഒരു നരകത്തെ കാര്യമാക്കേണ്ട. കാരണം കുടിച്ചാൽ പിറ്റേന്ന് ഒട്ടും ഹാംഗ്ഓവർ ഉണ്ടാക്കാത്ത ബിയർ വരുന്നു. ഒരു ഡച്ച് ബിയർ കമ്പനിയാണ് ഇത്തരത്തിൽ ഒരു ഹാംഗ്ഓവർ പ്രൂഫ് ബിയർ വികസിപ്പിച്ചിരിക്കുന്നത്. ആംസ്റ്റർഡാമിലെ ഡി പ്രേൾ ബ്രൂവറി കമ്പനിയാണ് ഹാംഗ്ഓവർ ഇല്ലാത്ത ബിയർ വികസിപ്പിച്ചിരിക്കുന്നത്. ഡി പ്രേളിന്റെ ഉടമ തോമസ് ഗേസിങ്ക് ആണ് പുതിയ ബിയറിന്റെ ഉപജ്ഞാതാവ്.

ഒരു സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ചാണ് ഗേസിങ്ക് ഈ പുതിയ ബിയർ വികസിപ്പിച്ചെടുത്തത്. ഹാംഗ് ഓവറില്ലാ ബിയറിന്റെ കൂട്ട് പരമരഹസ്യമാണെന്നാണ് തോമസ് ഗേസിങ്ക് പറയുന്നത്. പക്ഷേ ബിയറിൽ ചേർത്തിട്ടുള്ള ചില ഘടകങ്ങളുടെ പേരുകൾ ഗേസിങ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ചിലത്. വൈറ്റമിൻ ബി-12, ഇഞ്ചി, കടലുപ്പ് എന്നിവയാണ് ബിയറിൽ അടങ്ങിയിരിക്കുന്നത്. ഇവ നമ്മൾ കുടിക്കുമ്പോൾ ശരീരത്തിൽ നിന്ന് നഷ്ടമാകുന്ന വൈറ്റമിൻ, മിനറൽ എന്നിവ ശരീരത്തിൽ തിരികെ എത്തിക്കാൻ സഹായിക്കുന്നു.

കുറേയേറെ സമയം ചെലവഴിച്ചാണ് ബിയർ വികസിപ്പിച്ചത് എന്നാണ് തോമസ് പറയുന്നത്. അതൊരു വെല്ലുവിളി തന്നെയായിരുന്നെന്ന് അദ്ദേഹം പറയുന്നു. ആദ്യം പരീക്ഷണം വിജയമായപ്പോഴും വിശ്വസിച്ചിരുന്നില്ല. വീണ്ടും ഒരിക്കൽ കൂടി കുടിച്ച് ഹാംഗ്ഓവർ ഇല്ലാതെ എഴുന്നേറ്റപ്പോഴാണ് വിശ്വസിച്ചത്. ആഹാ.. ഹാംഗ്ഓവർ ഇല്ലല്ലോ എന്നു കരുതി അടിച്ചു കേറ്റാം എന്നു വിചാരിക്കേണ്ട. ഒരുപാട് കുടിച്ചാൽ ഒരുപക്ഷേ അതു പ്രായോഗികമായില്ലെന്നു വരാം എന്നു തോമസ് മുന്നറിയിപ്പു നൽകുന്നു.

ക്ലിയർ എന്നാണ് തോമസ് തന്റെ പുതിയ ബിയറിനു പേരിട്ടിരിക്കുന്നത്. മുമ്പ് മഴവെള്ളത്തിൽ നിന്ന് ബിയർ ഉണ്ടാക്കിയും പേരെടുത്തയാളാണ് തോമസ് ഹേസിങ്ക്. സ്വന്തം ബിയർ പാർലറിലേക്കും തൊട്ടടുത്ത ചെറിയ ബാറിലേക്കുമാണ് തോമസ് ക്ലിയർ ബിയർ നൽകുന്നത്.


{}
{}