• Today is: Wednesday, March 29, 2017

ഹോട്ടലിന്റെ മേല്‍ക്കൂര തകര്‍ത്ത് തീന്‍മേശയിലേക്ക് വീണത് പെരുമ്പാമ്പ്; വീഡിയോ കാണാം

Snake-In-Seiling

തിരക്കുള്ള ഒരു ഹോട്ടലില്‍ കഴിക്കാനിരിക്കുകയായിരുന്നു എല്ലാവരും. അവരുടെ പാത്രത്തിലേക്ക് മുകളില്‍ നിന്ന് പൊടിയും മറ്റും വീണു. കഴിക്കാനിരുന്നവര്‍ മുകളിലോട്ട് നോക്കിയപ്പോള്‍ ഞെട്ടി. തലയ്ക്കു മുകളില്‍ സുഖമായി ഇരിക്കുന്നതത് ഒരു പെരുമ്പാമ്പ്.

മേല്‍ക്കൂര ഇളകിത്തുടങ്ങിയതോടെ കഴിക്കാനിരുന്നവര്‍ പേടിച്ച് ഇറങ്ങിയോടി. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ വനപാലകരെ വിവരം അറിയിച്ചു. അവര്‍ എത്തി മേല്‍ക്കൂര പൊളിച്ച് പെരുമ്പാമ്പിനെ കീഴടക്കി. അപ്പോഴാണ് ചുറ്റും കൂടിയവര്‍ക്ക് ശ്വാസം നേരെ വീണത്. കാരണം അത്ര വലിയ ഒന്നായിരുന്നു ആ പെരുമ്പാമ്പ്.

 

യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞു. ഒന്നര ലക്ഷത്തോളം പേരാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്. ക്ലൗഡിയ എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് വീഡിയോ അപ് ലോഡ് ചെയ്തത്. എന്നാല്‍ സ്ഥലം എവിടെയാണ് എന്നത് വ്യക്തമല്ല.

കഴിഞ്ഞ ദിവസം മെക്‌സിക്കോയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ തൂങ്ങിയാടുന്ന പാമ്പിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. യാത്രക്കാര്‍ പേടിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. പെരുമ്പാമ്പിനെ പിടികൂടി ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് പേരറിയാത്ത ഇടത്തുനിന്ന് പുതിയ വീഡിയോ അപ് ലോഡ് ചെയ്തത്.


{}
{}