• Today is: Wednesday, January 25, 2017
SBI Buddy

ഏഴു വാര്‍ഡുകളില്‍ കുടിക്കാന്‍ വെള്ളമില്ലാത്തപ്പോള്‍ പെപ്‌സി ഊറ്റിയെടുക്കുന്നത് 15 ലക്ഷം ലിറ്റര്‍ ജലം: കമ്പനിക്കെതിരെ പുതുശേരി ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ്

pepsi

പാലക്കാട്: കുടിവെളള ക്ഷാമം രൂക്ഷമായതോടെ പാലക്കാട് പുതുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കമ്പനിക്കെതിരെ ഗ്രാമപഞ്ചായത്ത് വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കി. ഈ വര്‍ഷമിത് മൂന്നാം തവണയാണ് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പെപ്‌സിക്ക് നോട്ടീസ് നല്‍കുന്നത്. പഞ്ചായത്തിലെ ഏഴു വാര്‍ഡുകളില്‍ കടുത്ത കുടിവെളള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി.

പുതുശ്ശേരി പഞ്ചായത്തിലെ അഞ്ചു മുതല്‍ 13ാം വാര്‍ഡ് വരെയുളള പ്രദേശങ്ങളിലാണ് കുടിവെളള ക്ഷാമം രൂക്ഷമായത്. ഈ ഭാഗങ്ങളിലെ പല കുഴല്‍ക്കിണറുകളും വറ്റി. മറ്റുളളവയില്‍ വെളളത്തിന്റ് അളവ് വലിയതോതില്‍ കുറഞ്ഞു. പെപ്‌സി കമ്പനിയുടെ ഭൂഗര്‍ഭ ജലചൂഷണമാണ് വരള്‍ച്ച രൂക്ഷമാക്കിയത്. ദിവസേന രണ്ടര ലക്ഷം ലിറ്റര്‍ വെളളമെടുക്കാനാണ് കമ്പനിക്ക് അനുമതി. എന്നാല്‍ ആറു മുതല്‍ 15 ലക്ഷം ലിറ്റര്‍ വരെ ഭൂഗര്‍ഭജലം പെപ്‌സി ഊറ്റിയെടുക്കുന്നതായാണ് പഞ്ചായത്തിന്റെ വിലയിരുത്തല്‍. ഏഴു കുഴല്‍കിണര്‍ കമ്പനിക്കുളളില്‍ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. പലതും 800 അടിയോളം താഴ്ചയുളളതാണ്. ആറു മാസം വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഫെബ്രുവരി, മെയ് മാസങ്ങളില്‍ ഇതേ ആവശ്യമുന്നയിച്ച് നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കാന്‍ പോലും കമ്പനി തയ്യാറായില്ല. സമീപനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനാണ് പഞ്ചായത്തിന്റെ തീരുമാനം. പെപ്‌സി ഊറ്റിയെടുക്കുന്ന വെളളത്തിന്റെ അളവ് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ഭൂജല വകുപ്പിനും പഞ്ചായത്ത് കത്ത് നല്‍കിയിട്ടുണ്ട്.


{}
{}