• Today is: Wednesday, January 18, 2017
SBI Buddy

നടി ലിസാ ലിന്‍ തൂങ്ങി മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

LISA

മനോജ് നൈറ്റ് ശ്യാമളന്റെ അണ്‍ബ്രേക്കബിള്‍ സിനിമയിലൂടെ ശ്രദ്ധേയയായ നടി ലിസാ ലിന്‍ മാസ്‌റ്റേഴ്‌സ് (52) ആത്മഹത്യ ചെയ്തു. ലിമയിലെ നീവോ മുണ്ടോ ഹോട്ടലിലെ മുറിയിലാണ് നടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ കുറെ നാളുകളായി ലിസ കടുത്ത വിഷാദത്തിലായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് എന്ന് കരുതുന്ന രണ്ടു കത്തുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്.

അണ്‍ബ്രേക്കബിള്‍ സിനിമയിലെ അതിഥി വേഷമായ കിമ്മി ഷ്മിറ്റിനെ അവതരിപ്പിച്ച നടിയാണ് ലിസ. ലിസ കഴിഞ്ഞ വര്‍ഷം ചെയ്ത ലോ ആന്റ് ഓര്‍ഡറിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.


{}