• Today is: Wednesday, January 18, 2017
SBI Buddy

ഇനി നമുക്കു പാര്‍ക്കാന്‍ തീവണ്ടികോച്ചുകളും; ട്രാക്കുകളില്‍നിന്ന് ഒ‍ഴിവാക്കിയ കോച്ചുകള്‍ റെയില്‍വേ അടുത്തമാസം ലേലം ചെയ്യുന്നു

train-coach

ദില്ലി: വീടുകളില്‍ താമസിച്ചു മടുത്തവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഇനി ട്രെയിനുകളില്‍ രാപാര്‍ക്കാം. ട്രാക്കുകളില്‍നിന്ന് ഒ‍ഴിവാക്കിയ മീറ്റര്‍ഗേജ് കോച്ചുകള്‍ ജനങ്ങള്‍ക്കു ലേലം ചെയ്തു നല്‍കുന്നു. നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയ്ക്കു കീ‍ഴിലെ ലഖ്നൗ ഡിവിഷനിലാണു കോച്ചുകള്‍ ലേലം ചെയ്യുന്നത്. അടുത്തമാസം ലേലമുണ്ടാകുമെന്ന് ദ ബെറ്റര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസാബാദ്-മൈലാനി സെക്ഷനില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന മീറ്റര്‍ഗേജ് ട്രെയിനിന്‍റെ കോച്ചുകളാണ് ലേലം ചെയ്യുന്നത്. ഈ സെക്ഷനില്‍ ഗേജ് മാറ്റം ക‍ഴിഞ്ഞതോടെ മീറ്റര്‍ഗേജ് കോച്ചുകള്‍ ഉപയോഗശൂന്യമായിരുന്നു. ഇവ ഉപേക്ഷിക്കുന്നതിനു പകരമായാണ് ലേലം ചെയ്യുന്നത്. നിലവില്‍ മീറ്റര്‍ഗേജ് കോച്ചുകളഅക റെയില്‍വേ നിര്‍മിക്കുന്നില്ല. രാജ്യത്തു മീറ്റര്‍ഗേജ് പാതകള്‍ ഒ‍ഴിവാക്കി ഭൂരിഭാഗം പാതകളും ബ്രോഡ് ഗേജിലേക്കു റെയില്‍വേ മാറ്റിയിട്ടുണ്ട്.

ലഖ്നൗ ഡിവിഷന്‍ ഉപേക്ഷിക്കുന്ന കുറച്ചു കോച്ചുകള്‍ നിലവില്‍ മീറ്റര്‍ഗേജ് ട്രെയിനുകള്‍ ഓടിക്കുന്ന വെസ്റ്റേണ്‍ റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പതുവര്‍ഷം മുമ്പ് റെയില്‍വേ മീറ്റര്‍ഗേജ് കോച്ച് ലേലം ചെയ്തിരുന്നു. അന്ന് 1,10,000 രൂപയ്ക്കായിരുന്നു കോച്ച് ലേലത്തില്‍ പിടിച്ചത്. ലേലം ചെയ്യുന്ന കോച്ചുകള്‍ പാര്‍പ്പിടങ്ങളായോ സ്കൂള്‍ ക്ലാസ്മുറികളായോ ഹോട്ടലുകളായോ ഉപയോഗിക്കാന്‍ സാധ്യതയുള്ളതാണ്. ഒരു കോച്ചിന് ഏ‍ഴു ടണ്ണോളം ഭാരം വരും. വയറിംഗും ടോയ് ലെറ്റുകളും എല്ലാമുള്ളതായിരിക്കും കോച്ചുകള്‍. റെയില്‍വേയുടെ ലോഗോയും കോച്ചില്‍ കാണും.


{}