• Today is: Sunday, January 22, 2017
SBI Buddy

നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ച നടിക്കെതിരെ നിയമനടപടിയുമായി നിർമാതാക്കൾ; ഒരു കോടി ഡോളർ നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യം

Amber-Heard

ലണ്ടൻ: ലൈംഗിക രംഗങ്ങളിൽ നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ച ഹോളിവുഡ് നടിക്കെതിരെ നിയമനടപടിയുമായി നിർമാതാക്കൾ രംഗത്ത്. ആംബെർ ഹേർഡ് എന്ന നടിയിൽ നിന്ന് ഒരു കോടി ഡോളർ നഷ്ടപരിഹാരം ഈടാക്കാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. മാർട്ടിൻ ആമിസ് നോവൽ ലണ്ടൻ ഫീൽഡ്‌സ് എന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ സെക്‌സ് സീനിൽ നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ചതാണ് നിർമാതാക്കളുടെ നടപടിക്കു കാരണം. ചിത്രത്തിന്റെ ഫൈനൽ എഡിറ്റ് നടക്കുമ്പോൾ സംവിധായകനുമായി ചേർന്ന് സെക്‌സ് രംഗങ്ങൾ കട്ട് ചെയ്തു കളയാൻ ഗൂഢാലോചന നടത്തിയെന്നും നിർമാതാക്കൾ ആരോപിക്കുന്നു.

ആംബെർ ഹേർഡ് കരാർ ലംഘനം നടത്തിയെന്നാണ് നിർമാതാക്കൾ നോട്ടീസിൽ ആരോപിക്കുന്നത്. ആംബെർ ഹേർഡുമായി ചിത്രത്തിന്റെ കരാർ ഒപ്പിടുമ്പോൾ തന്നെ ഈ സെക്‌സ് സീനിന്റെ കാര്യം പറഞ്ഞിരുന്നതാണെന്നു നിർമാതാക്കൾ പറയുന്നു. ഈ സീനിലാണ് നടി അഭിനയിക്കാതിരുന്നത്. ഇതേ തുടർന്നാണ് നടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ നിർമാതാക്കൾ തീരുമാനിച്ചതെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. 24 പേജുള്ള പരാതിയാണ് ഹേർഡിനെതിരെ നിർമാതാക്കൾ സമർപ്പിച്ചിട്ടുള്ളത്.

ആറാം ഇന്ദ്രിയ ജ്ഞാനമുള്ള നികോള സിക്‌സ് എന്ന കഥാപാത്രത്തെയാണ് ആംബെർ ഹേർഡ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തന്റെ തന്നെ മുജ്ജൻമത്തിലെ ആത്മാവാണ് തന്റെ ഒപ്പമുള്ളതെന്നും നികോള വിശ്വസിക്കുന്നു. മുജ്ജൻമത്തിൽ താൻ കൊല്ലപ്പെട്ടതാണെന്നും അറിയാം. ഇതിനിടയിൽ മൂന്നു പേരുമായി നികോള പ്രണയത്തിലാകുന്നുണ്ട്. ഇതിൽ ഒരാൾ അവളുടെ കൊലയാളിയാണെന്നും അവൾക്കറിയാം.


{}