• Today is: Wednesday, January 25, 2017
SBI Buddy

രാജ്യ തലസ്ഥാനത്ത് പടക്കങ്ങളുടെ ഉപയോഗത്തിന് വിലക്ക്; സുപ്രീംകോടതിയുടെ നടപടി അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന്

SUPREME-COURT

ദില്ലി : രാജ്യ തലസ്ഥാനത്ത് പടക്കങ്ങള്‍ നിരോധിച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി. പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും കര്‍ശനമായി തടയാനാണ് നിര്‍ദ്ദേശം. പടക്ക കടകളുടെ ലൈസന്‍സും സുപ്രീംകോടതി റദ്ദാക്കി.

നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇനിയൊരു ഉത്തരവ് വരുന്നതുവരെ നിരോധനം തുടരുമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

കേസില്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പടക്കങ്ങള്‍ വരുത്തുന്ന ദോഷങ്ങള്‍ വിശദീകരിക്കാനും നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അന്തരീക്ഷ മലിനീകരണത്തിനാണ് ദില്ലി സാക്ഷിയാകുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങളുടെ ആരോഗ്യാവസ്ഥയെ രൂക്ഷമായി ബാധിക്കും എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

ഇതേതുടര്‍ന്നാണ് പ്രകൃതി സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.


{}
{}