• Today is: Wednesday, January 25, 2017
SBI Buddy

ആ പെൺകുട്ടിക്ക് നിങ്ങളോട് പ്രണയമുണ്ടോ എന്നു എങ്ങനെ തിരിച്ചറിയാം? ഇതാണ് ലക്ഷണങ്ങള്‍

affaire

മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടാൽ അവളോട് ഇഷ്ടവും പ്രണയവും തോന്നുക സ്വാഭാവികം. പ്രത്യേകിച്ച് കൗമാരക്കാരിൽഅവരുമായി സൗഹൃദം സ്ഥാപിക്കാൻ താൽപര്യവും ആഗ്രഹവും കൂടും. പക്ഷേ, ചിലപ്പോഴൊക്കെ ആ ഇഷ്ടം അവരോടു പ്രകടിപ്പിക്കാൻ ഭയമായിരിക്കും. അതല്ലെങ്കിൽ എന്തോ ഒരു അന്തർമുഖത്വം നിങ്ങളെ അതിൽ നിന്ന് പിൻവലിക്കും. മറ്റൊന്നുമല്ല അവൾക്ക് തന്നെ ഇഷ്ടമാണോ എന്നു അറിയാത്തതു കൊണ്ടുള്ള പ്രശ്‌നമാണത്. അതുകൊണ്ടു തന്നെ അവൾക്ക് തന്നോടും അതേ ഇഷ്ടം ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ ആ പ്രശ്‌നം ഇല്ലാതാകുകയും ചെയ്യും.

സ്ത്രീയുടെയും പുരുഷന്റെയും ശരീരഭാഷ മനസ്സിലാക്കിയാൽ സൗഹൃദം സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നത് ഒഴിവാക്കാനാകും. ആൺകുട്ടികൾക്കെന്ന പോലെ പെൺകുട്ടികൾക്കും ഇതേ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പെൺകുട്ടികൾ വളരെ പെട്ടെന്നു തന്നെ ആൺകുട്ടികളുടെ ശരീരഭാഷ വായിച്ചെടുക്കും. എന്നാൽ, പെൺകുട്ടികൾക്ക് ഇക്കാര്യത്തിൽ മിടുക്ക് അൽപം കുറയും. ആൺകുട്ടികളുടെ ശരീരഭാഷയിലെ 10 ലക്ഷണങ്ങളിൽ ഏഴെണ്ണവും പെൺകുട്ടികൾ വായിച്ചെടുക്കുമെങ്കിൽ ആൺകുട്ടികൾക്ക് അതിനൊന്നും ഉള്ള കഴിവില്ല.

ചില കാര്യങ്ങളിൽ പെൺകുട്ടികൾ പുറപ്പെടുവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചാൽ ആൺകുട്ടികൾക്ക് ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. അതിൽ ചിലതാണ് താഴെ പറയുന്നത്. പെൺകുട്ടികളുടെ ശരീരഭാഷയിലെ സിഗ്നലുകൾ മനസ്സിലാക്കാൻ സാധിക്കാത്ത പുരുഷനാകട്ടെ തന്നെ സ്ത്രീകൾ ഇഷ്ടപ്പെടുന്നില്ല എന്ന തെറ്റായ നിഗമനത്തിലെത്തുകയും ചെയ്യും.

കണ്ണുകൾ കള്ളം പറയില്ല

ഒരാളുടെ മനസ്സു വായിച്ചെടുക്കാൻ കണ്ണുകൾക്ക് സാധിക്കുമെന്നു പറയുന്നതു വെറുതെയല്ല. നിങ്ങൾ ഇഷ്ടപ്പെടുന്ന പെൺകുട്ടിക്ക് നിങ്ങളോടുള്ള ഇഷ്ടം അവളുടെ കണ്ണുകളിൽ നിന്ന് തിരിച്ചറിയാം. നിങ്ങളോടുള്ള ഇഷ്ടം അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക പ്രകാശമായി കാണാൻ സാധിക്കും. ആ കണ്ണുകൾ തിളങ്ങും. അവളുടെ തുറിച്ചു നോട്ടങ്ങൾ ആഴത്തിലുള്ളതും അർത്ഥവത്തുമായിരിക്കും. തുടർച്ചയായി അവൾ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. ഇതു തിരിച്ചറിയാൻ സാധിച്ചാൽ ആ പെൺകുട്ടിക്ക് നിങ്ങളോടു ഇഷ്ടമുണ്ടെന്നു മനസ്സിലാക്കാം.

അവളുടെ കണ്ണുകൾ നിങ്ങളെ അന്വേഷിക്കും

ഒരേ ക്ലാസ് മുറിയിലിരിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും. മുറിയിലുടനീളം ചുറ്റിക്കറങ്ങി ഒടുവിൽ അവളുടെ കണ്ണുകൾ നിങ്ങളെ ഫോക്കസ് ചെയ്യുന്നു. അഞ്ചു നിമിഷമായിരിക്കും ഈ നോട്ടത്തിന്റെ ദൈർഘ്യം. ഈ നോട്ടം ശ്രദ്ധയിൽ പെട്ടാൽ അവൾ നിങ്ങളെ തന്നെ വീണ്ടും നോക്കുന്നുണ്ടോ എന്നു നിങ്ങൾ ശ്രദ്ധിക്കും. അതുണ്ടെങ്കിൽ കണ്ണുകളുടെ ഈ ചലനം അവൾക്ക് നിങ്ങളോടുള്ള ഇഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഈസമയം അവളുടെ കണ്ണുകൾ വികസിക്കുന്നതായി കാണാം. എന്നാൽ ഇഷ്ടക്കേടാണ് തോന്നിയിരി ക്കുന്നതെങ്കിൽ കണ്ണുകൾ ഉള്ളിലേക്ക് ചുരുങ്ങിയിരിക്കും.

അസൂയ, കുശുമ്പ്

നിങ്ങളെ ഇഷ്ടപ്പെടുന്ന പെൺകുട്ടിക്ക് നിങ്ങളോടും ഇഷ്ടമുണ്ടെങ്കിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മനസിലാകും. നിങ്ങൾ മറ്റു പെൺകുട്ടികളോടു മിണ്ടുന്നതും അടുത്തിടപഴകുന്നതും അവൾക്ക് ഇഷ്ടപ്പെടില്ല. ആ ഇഷ്ടക്കേട് അവളുടെ മുഖത്ത് പ്രകടമായിരിക്കും. അതിനു കാരണം നിങ്ങൾക്ക് ആ പെൺകുട്ടികളോടും താൽപര്യമുണ്ടെന്ന് അവർ തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ്. ഇതു തിരിച്ചറിയാം. നിങ്ങൾ അവരോടു ഇടപെടുന്ന അവസരത്തിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പെൺകുട്ടി നിങ്ങളോടു മിണ്ടാതിരിക്കുകയോ അല്ലെങ്കിൽ ആ സമയം നിങ്ങളെ അവഗണിച്ച് മുന്നോട്ടു പോകുകയോ ചെയ്യും. അവരോടുള്ള ബന്ധത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടേ ഇരിക്കും. അത്തരം ഒരു സുഹൃത്തുണ്ടെങ്കിൽ സംശയിക്കേണ്ട അവൾക്ക് നിങ്ങളോട് ഇഷ്ടമുണ്ട്.

പെട്ടെന്നുള്ള പുഞ്ചിരി

നിങ്ങളോട് ഇഷ്ടമുണ്ടെങ്കിൽ അതു അവരുടെ മുഖത്ത് പ്രകടമാകും. മുഖത്തു പെട്ടെന്ന് വിടർന്നു മായുന്ന പുഞ്ചിരി അതിന്റെ ഭാഗമാണ്. നിങ്ങളോടു സംസാരിക്കുവാൻ അവർ ആഗ്രഹിക്കുന്നു എന്നാണ് ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്. എന്നാൽ ഇതു മനസ്സിലാക്കാൻ കഴിയാതെ അവരിൽ തനിക്ക് താൽപര്യമില്ലെന്ന ശരീരഭാഷയാണ് പല പുരുഷൻമാരും പ്രകടിപ്പിക്കുന്നത്.

മധുരമൂറുന്ന സന്ദേശങ്ങൾ

രാവിലെ എഴുന്നേൽക്കുമ്പോൾ അവളുടെ സന്ദേശം മൊബൈലിൽ എത്തിയിട്ടുണ്ടാകും. വാക്കുകളിൽ ഒരൽപം മധുരം കൂടി ചാലിച്ചിട്ടുണ്ടെങ്കിൽ ഉറപ്പിക്കാം ആ ഇഷ്ടം. ആ സന്ദേശങ്ങൾ ഒരിക്കലും മുടങ്ങുകയുമില്ല. ചിലപ്പോഴൊക്കെ അവളുടെ സന്ദേശങ്ങളിൽ ചില ചോദ്യങ്ങളുണ്ടാകും. ഉദാഹരണത്തിന് അന്നു ഒരുമിച്ചു സിനിമ കണ്ടത് മറന്നോ? അതൊരു വല്ലാത്ത അനുഭവമായിരുന്നു. എന്നൊക്കെയായിരിക്കും അത്.


{}
{}