• Today is: Friday, February 24, 2017

കാമുകനും ബാറുടമയും രണ്ടു തവണ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് നടിയുടെ വെളിപ്പെടുത്തല്‍: 22-ാം വയസില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Evan-Rachel-Wood

കാമുകനും ബാറുടമയും ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഹോളിവുഡ് നടി. അമേരിക്കന്‍ പരമ്പരയായ വെസ്റ്റ് വേള്‍ഡിലെ താരമായ ഇവാന്‍ റെയ്ച്ചല്‍ വുഡ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തില്‍ മാനസികമായി തളര്‍ന്നതോടെ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും 29 കാരിയായ ഇവാന്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുസംഭവങ്ങളും നടന്നത്. ആദ്യം കാമുകനാണ് തന്നെ പീഡിപ്പിച്ചതെന്നും വിവരം പുറത്തറിഞ്ഞാല്‍ എല്ലാവരും തന്നെ കുറ്റക്കാരിയായി ചിത്രീകരിക്കുമെന്ന് ഭയന്നാണ് ഇതുവരെ സംഭവം പുറത്തുപറയാതിരുന്നതെന്നും നടി പറയുന്നു. രണ്ടാം തവണ പീഡിപ്പിച്ചത് ഒരു ബാര്‍ ഉടമയാണെന്നും ഇവാന്‍ പറയുന്നു. ഇരുസംഭവങ്ങളും മാനസികമായി തളര്‍ത്തിയതോടെ 22-ാം വയസില്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ഇവാന്‍ പറയുന്നു.

 

 

 

സ്ത്രീ വിരുദ്ധതയും പുരുഷമേധാവിത്വവും അനിയന്ത്രിതമായ കാലത്ത് ഇനിയും തനിക്ക് നിശബ്ദയാകാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ഇവാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇനി കുറച്ചുകാലത്തേക്ക് സോഷ്യല്‍മീഡിയയില്‍ നിന്ന് അകലം പാലിക്കുകയാണെന്നും ഇവാന്‍ പറയുന്നു.


{}
{}