• Today is: Friday, March 24, 2017

ജിയോ സൗജന്യസേവനങ്ങള്‍ മാര്‍ച്ച് 31 വരെ: വരിക്കാരുടെ എണ്ണം അഞ്ചുകോടി കവിഞ്ഞു: ജിയോയുടെ വളര്‍ച്ച ഫേസ്ബുക്കിനെക്കാളും വാട്‌സാപ്പിനെക്കാളും വേഗതയിലെന്ന് മുകേഷ് അംബാനി

Reliance-Jio

മുംബൈ: റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് പുതുവത്സരസമ്മാനവുമായി കമ്പനി മേധാവി മുകേഷ് അംബാനി. ജിയോ സിം വഴിയുള്ള സൗജന്യസേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയെന്ന് മുകേഷ് അംബാനി അറിയിച്ചു. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ പുതുക്കിയത്.

നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. അതേസമയം, പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എതിരാളികളായ മൂന്നു ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും എന്നാല്‍ ജിയോയുടെ വളര്‍ച്ച അതിവേഗമാണെന്നും മുകേഷ് പറഞ്ഞു. ജിയോയുടെ വളര്‍ച്ച ഫേസ്ബുക്കിനെക്കാളും വാട്‌സാപ്പിനെക്കാളും വേഗതയിലാണെന്നും മുകേഷ് അഭിപ്രായപ്പെട്ടു.

വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് മുന്നേറുന്നതിനിടയാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. 5.2 കോടി പേരാണ് നിലവില്‍ ജിയോ സിം ഉപയോഗിക്കുന്നത്. സെപ്തംബര്‍ അഞ്ചിനാണ് ജിയോ സര്‍വീസ് അവതരിപ്പിച്ചത്. ഡിസംബര്‍ 31 വരെ സൗജന്യ വെല്‍ക്കം ഓഫറുമായി ആയിരുന്നു രംഗപ്രവേശനം.


{}
{}