• Today is: Wednesday, January 25, 2017
SBI Buddy

വിവാഹസമ്മത പത്രത്തില്‍ ഒപ്പിട്ടു; പരസ്പരം പൂമാല അണിയിച്ചു; ഐഎഎസുകാരായ ആശിഷും സലോനിയും 500 രൂപ മാത്രം മുടക്കി വിവാഹം നടത്തി മാതൃകയായതിങ്ങനെ

IAS-Couples

ഭിന്ദ്: ഐഎഎസുകാര്‍ എന്നൊക്കെ പറയുമ്പോള്‍ നമ്മുടെ മനസില്‍ വരുന്ന ഒരു സങ്കല്‍പമുണ്ട്. പൊലീസിന്‍റെ അകമ്പടിയോടെ, ഗൗരവക്കാരായ ആളുകള്‍. ഈ സങ്കല്‍പത്തിന് അടുത്തകാലത്തായി മാറ്റം വരുന്നുണ്ട്. ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നവരാണ് ഇപ്പോ‍ഴത്തെ സിവില്‍സര്‍വീസുകാര്‍ എന്നു പറയുന്നതാവും ശരി. ഇതാ അവര്‍ക്ക് ഒരു ഉദാഹരണം കൂടി. മധ്യപ്രദേശില്‍നിന്ന്. ക‍ഴിഞ്ഞദിവസം നടന്ന ലളിതമായ വിവാഹമാണ് ഐഎഎസുകാരായ ആശിഷ് വസിഷ്ഠിനെയും സലോനി സാധനയെയും വ്യത്യസ്തരാക്കുന്നത്.

കോടതിയില്‍ വിവാഹത്തിനായി മുടക്കിയ അഞ്ഞൂറു രൂപമാത്രമാണ് ഇവരുടെ വിവാഹത്തിന്‍റെ ചെലവ്. മധ്യപ്രദേശിലെ ഭിന്ദിലുള്ള അഡീഷണല്‍ ഡിസ്ട്രിക്ട് മാജിസ്ട്രേറ്റ് കോടതിയിലായിരുന്നു രണ്ടുപേരുടെയും വിവാഹം. 2014 ഐഎഎസ് ബാച്ചുകാരാണ് ഇരുവരും. മുസൂറിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പരിശീലനത്തിനു ശേഷം ആശിഷ് മധ്യപ്രദേശിലെ ഗോഹദിലും സലോിനി ആന്ധ്രപ്രദേശിലെ വിജയവാഡയിലും നിയമിക്കപ്പെട്ടു. രണ്ടുവര്‍ഷത്തോളം അകലങ്ങളിലിരുന്നു പ്രണയിച്ചശേഷം ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ക‍ഴിഞ്ഞ നവംബര്‍ ഇരുപത്തെട്ടിനായിരുന്നു ഭിന്ദ് എഡിഎമ്മിന് വിവാഹത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ന്നു ഇക്ക‍ഴിഞ്ഞദിവസം സലോനി മധ്യപ്രദേശിലെത്തി വിവാഹസമ്മതപത്രത്തില്‍ ഒപ്പിടുകയും പരസ്പരം ഹാരം അണിയിച്ചു വിവാഹജീവിതത്തിലേക്കു പ്രവേശിക്കുകയുമായിരുന്നു. രാജസ്ഥാനിലെ അള്‍വാര്‍ സ്വദേശിയാണ് ആശിഷ്. പഞ്ചാബിലെ ജലാലാബാദ് സ്വദേശിയാണ് സലോനി. വിവാഹിതരായതോടെ ഇരുവര്‍ക്കും മധ്യപ്രദേശില്‍തന്നെ പോസ്റ്റിംഗ് കിട്ടാനും സാധ്യത തെളിഞ്ഞു.


{}
{}