• Today is: Tuesday, January 17, 2017
SBI Buddy

പത്തുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ മാല്‍വെയര്‍ ആക്രമണത്തിനിരയായി: ജിമെയില്‍, ഗൂഗിള്‍ ഡോക്‌സ് വിവരങ്ങള്‍ ചോര്‍ന്നു: നിങ്ങളുടെ ഡിവൈസ് ആക്രമണത്തിനിരയായോന്ന് അറിയാം

Gooligan-attack

പത്തുലക്ഷത്തോളം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ മാല്‍വെയര്‍ ആക്രമണത്തിനിരയായെന്ന് ടെക്ക് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഗൂലിഗന്‍ എന്ന മാല്‍വെയറാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ കമ്പനിയായ ചെക്ക് പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആന്‍ഡ്രോയിഡ് 4.0, 5.0 ഡിവൈസുകളാണ് ആക്രമണത്തിനിരയായത്. ഇതിലൂടെ യൂസര്‍മാരുടെ ജിമെയില്‍, ഗൂഗിള്‍ ഡോക്‌സ് വിവരങ്ങള്‍ പുറത്തായതായും സൂചനയുണ്ട്. പത്തു ലക്ഷത്തിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്കിംഗിന് ഇരയായത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ചെക്ക് പോയിന്റ് വക്താവ് പ്രതികരിച്ചു. അപകടകാരിയായ ഗൂലിഗനെ ഗൂഗിളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചെക്ക് പോയിന്റ് അറിയിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ ഗൂലിഗന്‍ കോഡ് ഒരു ആപ്പില്‍ കണ്ടെത്തിയിരുന്നു. തേഡ്പാര്‍ട്ടി വഴി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളിലൂടെയാണ് ഗൂലിഗന്‍ ഡിവൈസുകളില്‍ കടന്നുകൂടുന്നത്. തേഡ്പാര്‍ട്ടി ഡൗണ്‍ലോഡിംഗ് കൂടുതല്‍ ശ്രദ്ധിക്കണമെന്നും ചെക്ക് പോയിന്റ് മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ ഡിവൈസ് ആക്രമണത്തിന് ഇരയായിട്ടുണ്ടോയെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


{}