• Today is: Sunday, April 30, 2017

ഐഎഎസ് ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും വിവാഹം ചെയ്യുന്നതിന് ഹിന്ദു മഹാസഭയുടെ എതിര്‍പ്പ്; ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ടിനയുടെ പിതാവിന് സംഘിസംഘടനയുടെ കത്ത്

Tina-Dabi

ദില്ലി: ക‍ഴിഞ്ഞവര്‍ഷത്തെ സിവില്‍സര്‍വീസ് ഒന്നാം റാങ്ക് കാരി ടിന ദാബിയുയും രണ്ടാം റാങ്കുകാരന്‍ അത്തര്‍ ആമിര്‍ ഉള്‍ ഷാഫി ഖാനും തമ്മിലുള്ള വിവാഹത്തിന് ഭീഷണിയുമായി ഹിന്ദു മഹാസഭ. വിവാഹിതരാകാന്‍ തീരുമാനിച്ചതായി ക‍ഴിഞ്ഞദിവസം ഇരുവരും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീഷണിയുയര്‍ത്തി സംഘി സംഘടന രംഗത്തെത്തിയത്. 2015 ലെ സിവില്‍സര്‍വീസ് പരീക്ഷയിലാണ് ഇരുവരും രാജ്യത്തെ ഒന്നും രണ്ടു റാങ്കുകാരായത്.

ഇരുപത്തിരണ്ടാം വയസില്‍ സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയായ ടിന ദില്ലി സ്വദേശിയാണ്. അത്തര്‍ ആമിര്‍ ഉള്‍ കശ്മീര്‍ സ്വദേശിയും. ഹിന്ദു മതസ്ഥയായ ടിന മുസ്ലിമായ അത്തര്‍ ആമിര്‍ ഉളിനെ വിവാഹം ചെയ്യുന്നത് ലവ് ജിഹാദാണെന്ന് ആരോപിച്ചാണ് ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ ടിനയുടെ പിതാവിനു കത്തെ‍ഴുതിയത്. ടിനയുടെ തീരുമാനം ലവ് ജിഹാദാണ്. എന്തുവില കൊടുത്താലും ഈ വിവാഹം നടക്കാന്‍ പാടില്ല. ഇനി വിവാഹം നടത്തുകയാണെങ്കില്‍ അത്തര്‍ ആമിര്‍ ഉള്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യണം. മതപരിവര്‍ത്തനത്തിനുള്ള സഹായം ഹിന്ദു മഹാസഭ ചെയ്യുമെന്നുമാണു കത്തിലെ ഉള്ളടക്കം.

Tina-1

ഹിന്ദു മഹാസഭയുടെ ഭീഷണിക്കെതിരേ സോഷ്യല്‍മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദുമഹാസഭയ്ക്കു ടിന മറുപടിയും നല്‍കിയിട്ടുണ്ട്. സ്വതന്ത്ര ചിന്താഗതിയുള്ള യുവതിയായ എനിക്ക് എന്‍റേതായ തെരഞ്ഞെടുപ്പുകളുണ്ട്. ആമിര്‍ എന്ന തെരഞ്ഞെടുപ്പില്‍ താന്‍ സന്തോഷവതിയാണ്. തങ്ങളുടെ മാതാപിതാക്കളും സന്തോഷത്തിലാണ്. മറ്റൊരു മതത്തിലുള്ളയാളുമായി ഡേറ്റ് ചെയ്താല്‍ പോലും എതിര്‍പ്പുമായി വരുന്ന ഒരു ന്യൂനപക്ഷം ഉണ്ടാകും. അത് വെറും അഞ്ചു ശതമാനം മാത്രമായിരിക്കും. ഭൂരിപക്ഷം പേരും തങ്ങളുടെ തീരുമാനത്തില്‍ സന്തുഷ്ടരാണ്. തങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നതാണ് തന്‍റെ ഫേസ്ബുക്ക് ടൈംലൈനില്‍ വരുന്ന കമന്‍റുകളെന്നും ടിന പറയുന്നു.

വീഡിയോക്കു കടപ്പാട്:  ദ ക്വിന്‍റ്


{}