• Today is: Tuesday, February 28, 2017

ബാര്‍കോഡുകള്‍ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വായിക്കാം; വിലയും ബ്രാന്‍ഡ് നെയിമും അടക്കം സുപ്രധാന വിവരങ്ങള്‍ അറിയാന്‍ മാര്‍ഗം; ആപ്പ് ഈമാസം ഇരുപത്തിനാലിനെത്തും

bar-code

ദില്ലി: ഇനി സാധനങ്ങളുടെ പായ്ക്കറ്റുകള്‍ക്കു പുറത്തുള്ള ബാര്‍ കോഡുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വായിക്കാം. ഉപഭോക്തൃതാല്‍പര്യം മുന്‍നിര്‍ത്തി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്‍റെതാണ് തീരുമാനം. ഇതിനായി പ്രത്യേക ആപ്പ് ഉപഭോക്തൃ അവകാശ സംരക്ഷണ ദിനമായ ഡിസംബര്‍ ഇരുപത്തിനാലിനു പുറത്തിറക്കും

പായ്ക്കറ്റിനു പുറത്തുള്ള ബാര്‍ കോഡുകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് വായിച്ച് വില, ബ്രാന്‍ഡ് നെയിം, തൂക്കം, നിര്‍മാണ, കാലാവധി സമയം എന്നിവ കണ്ടെത്താം. വിപണിയില്‍ കിട്ടുന്ന സാധനങ്ങള്‍ക്കു കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണു തീരുമാനമെന്നാണു വിശദീകരണം.

പായ്ക്കറ്റുകളിലെ ബാര്‍ കോഡുകളുടെ വലിപ്പം വര്‍ധിപ്പിക്കണമെന്നു നിര്‍മാതാക്കള്‍ക്കു മന്ത്രാലയം നിര്‍ദേശം നല്‍കിക്ക‍ഴിഞ്ഞു. സാധനങ്ങളെക്കുറിച്ചുള്ള പരാതികളും നിര്‍ദേശങ്ങളും അറിയിക്കാനുള്ള ഇമെയില്‍, ഹെല്‍പ് ലൈന്‍ നമ്പരുകളും ബാര്‍കോഡില്‍ ഉള്‍പ്പെടുത്തും.


{}
{}