• Today is: Wednesday, January 25, 2017
SBI Buddy

ഹരിതകേരളം മിഷന്റെ ശീര്‍ഷക ഗാനം പുറത്തിറക്കി; പദ്ധതിയുടെ ആവശ്യകതയും നാട് നേരിടുന്ന പ്രതിസന്ധികളും ഉള്ളടക്കം

Haritha-Keralam-Mission

തിരുവനന്തപുരം : ഹരിതകേരളം മിഷന്റെ ശീര്‍ഷകഗാനം പുറത്തിറങ്ങി. ഹരിതകേരളം പദ്ധതിയുടെ ആവശ്യകതയും നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധികളുമാണ് ഗാനത്തിന്റെ ഉളളടക്കം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ശീര്‍ഷകഗാനം പുറത്തിറക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള മിഷന്റെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതകേരളം മിഷന്‍. ഡിസംബര്‍ എട്ടിനാണ് ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടനം. പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ജനകീയോദ്ഘാടനമാണ് വ്യാഴാഴ്ച സംഘടിപ്പിക്കുന്നത്.

 

പദ്ധതിയോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡിലും ഒരോ പ്രവൃത്തി ഏറ്റെടുക്കും. ശുചീകരണം, കാര്‍ഷികവികസനം, ജലസംരക്ഷണം എന്നിവയില്‍ ഏതെങ്കിലും ഒരു മേഖലയിലാവും പ്രവൃത്തി. ജനകീയ ഉദ്ഘാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ പുരോഗമിക്കുകയാണ്.


{}
{}