• Today is: Friday, February 24, 2017

149 രൂപ കൊടുത്താൽ ബിഎസ്എൻഎല്ലിൽ നിന്ന് ഇനി എത്ര വേണമെങ്കിലും വിളിക്കാം; ജിയോ അല്ല., ഇത് ബിഎസ്എൻഎൽ ഡാ

BSNL

ദില്ലി: ബിഎസ്എൻഎൽ പുതിയ കോൾ താരിഫ് ഓഫറുമായി രംഗത്തെത്തി. 149 രൂപയ്ക്ക് ഒരുമാസം എത്ര വേണമെങ്കിലും വിളിക്കാവുന്ന ഓഫറുമായാണ് ബിഎസ്എൻഎൽ രംഗത്തെത്തുന്നത്. ഒരു മാസത്തേക്കാണ് ഓഫർ. സ്വകാര്യ ടെലികോം കമ്പനികൾ ഉയർത്തുന്ന വെല്ലുവിളി നേരിടുന്നതിനാണ് ബിഎസ്എൻഎൽ പുതിയ അൺലിമിറ്റഡ് ഓഫറുമായി എത്തുന്നത്.

ബിഎസ്എൻഎലിലേക്കു മാത്രമല്ല രാജ്യത്തെ ഏതു നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡായി വിളിക്കാം. എസ്ടിഡി കോളും ഈ പാക്കിൽ അൺലിമിറ്റഡായി വിളിക്കാൻ സാധിക്കും. പുതുവർഷാരംഭത്തിൽ അഥവാ 2017 ജനുവരി ഒന്നു മുതൽ ഓഫർ നിലവിൽ വരുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. കോളിനൊപ്പം 300 എംബി ഡാറ്റയും 100 ലോക്കൽ ആൻഡ് നാഷണൽ എസ്എംഎസുകളും പാക്കിൽ ലഭ്യമാണ്. ഒരു മാസത്തേക്കാണ് ഓഫർ.

ജിയോയുടെ കടന്നു വരവോടെയാണ് ടെലികോം രംഗത്ത് വമ്പൻ ഓഫറുകളുടെ പെരുമഴ തുടങ്ങിയത്. ഈ പ്രളയത്തിൽ പിടിച്ചു നിൽക്കുന്നതിനാണ് ബിഎസ്എൻഎൽ പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജിയോയുടെ ഓഫർ കുത്തൊഴുക്കിൽ മറ്റു സ്വകാര്യ ടെലികോം കമ്പനികളും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അൺലിമിറ്റഡ് വോയ്‌സ് കോൾ അടക്കമുള്ള ഓഫറുകൾ അവർ പ്രഖ്യാപിച്ചിരുന്നു.

അൺലിമിറ്റഡ് 4ജി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോൾ എന്നിവ പ്രഖ്യാപിച്ചു കൊണ്ടാണ് സെപ്തംബർ അഞ്ചിനു റിലയൻസ് ജിയോ വിപണിയിൽ എത്തിയത്.


{}
{}