• Today is: Tuesday, January 24, 2017
SBI Buddy

സാനിയ മിർസയുടെ കുട്ടി ഏതു രാജ്യത്തിനു വേണ്ടിയാകും കളിക്കുക? സാനിയയ്ക്കു പറയാനുള്ളത്

Sania-Shoaib

സാനിയ മിർസയ്ക്ക് ഒരു കുട്ടിയുണ്ടാകുകയും ആ കുട്ടി ഒരു കായികതാരമാകുകയും ചെയ്താൽ ഏതു രാജ്യത്തിനു വേണ്ടിയാകും കളിക്കുക. അടുത്തിടെയായി ഒരുപാട് പേർ സാനിയയോടു ചോദിക്കുന്ന ചോദ്യമാണിത്. കല്യാണം കഴിഞ്ഞപ്പോൾ മുതൽ എല്ലാവരും കുട്ടികൾ ആയില്ലേ എന്നായിരുന്നു ചോദിച്ചിരുന്നതെങ്കിൽ ഇപ്പോഴത്തെ ചോദ്യം ഇങ്ങനെയാണ്. ആരാധകരുടെ ചോദ്യത്തിനു ഇപ്പോഴാണ് സാനിയ മറുപടി നൽകിയത്. അതും കറക്ട് മറുപടി.

ലോകത്തുടനീളമുള്ള ഇന്ത്യയിലെയും പാകിസ്താനിലെയും സാനിയ ആരാധകരുടെ ഏറെക്കാലമായുള്ള സംശയമാണ് ഇത്. സാനിയ നൽകിയ മറുപടി ഇങ്ങനെ. ‘കുട്ടികളാകുന്നില്ലേ എന്നാണ് പ്രധാനചോദ്യം. സത്യം പറഞ്ഞാൽ ഇക്കാര്യത്തിൽ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. അതായത് ആ ചോദ്യത്തിനു ശരിക്ക് ഒരു ഉത്തരമില്ല. കുട്ടികൾ ഉണ്ടാകുമെന്നോ അവൻ കായികതാരമാകുമെന്നോ ആർക്കു പറയാനാകും.? എന്നാൽ ചിലപ്പോൾ അവൻ ഒരു നടനോ, അധ്യാപകനോ ഡോക്ടറോ ആകുമായിരിക്കും.’

‘ഇന്ത്യാക്കാരി എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നവളാണ് ഞാൻ. എന്റെ ഭർത്താവ് പാകിസ്താൻകാരനായതിൽ അഭിമാനിക്കുന്നയാളാണ്. ഇങ്ങനെ ഭാര്യാഭർത്താക്കൻമാരായിരിക്കുന്നതിൽ ഞങ്ങളും ഏറെ അഭിമാനിക്കുന്നു’.-സാനിയ പറഞ്ഞു.

വനിതാ ഡബിൾസിലെ ഒന്നാം റാങ്കുകാരിയായ സാനിയ ഹൈദരാബാദ് സ്വദേശിനിയാണ്. ആറു വർഷം മുമ്പാണ് സാനിയ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ചത്.


{}
{}