• Today is: Friday, March 24, 2017

ഇടയ്ക്കിടയ്ക്ക് മുടി പിടിച്ചുവലിക്കുന്ന സ്വഭാവമുണ്ടോ? സൂക്ഷിക്കണം; പ്രശ്‌നം ഗുരുതരമാണ്

Hair-Pulling

ഇടയ്ക്കിടയ്ക്ക് മുടി പിടിച്ചു വലിക്കുക., തൊലിയിൽ പിച്ചുക, തൊലി കടിക്കുക എന്നിങ്ങനെയുള്ള സ്വഭാവം ചിലർക്കെങ്കിലും ഉണ്ടാകും. അതായത്, പത്തിൽ മൂന്നു പേർക്കെങ്കിലും ഇത്തരം പ്രശ്‌നങ്ങളും ശീലങ്ങളും ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിങ്ങൾ ഇത്തരം ശീലങ്ങളോ സ്വഭാവങ്ങളോ ഉള്ളവരാണോ? എങ്കിൽ സൂക്ഷിക്കണം. ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് നിങ്ങൾക്കുള്ളത്. വൈദ്യശാസ്ത്ര രംഗത്ത് ഇതിനെ ഒരു രോഗമായി തന്നെ വിദഗ്ധർ കാണുന്നു. എന്തൊക്കെയാണ് പ്രശ്‌നം എന്നല്ലേ. പറയാം.

അടിക്കടി തൊലി പിച്ചുന്ന ശീലത്തിന് വൈദ്യശാസ്ത്രത്തിൽ ഡെർമാറ്റിലോമാനിയ എന്നാണ് അറിയപ്പെടുന്നത്. മുടി പിടിച്ചു വലിക്കുന്ന സ്വഭാവം ട്രികോടിലോമാനിയ എന്നും അറിയപ്പെടുന്നു. ആശങ്കയും മാനസിക സമ്മർദ്ദവും ഒഴിവാക്കാനുള്ള മാർഗമായാണ് ആളുകൾ പലരും മുടി പിടിച്ചുവലിക്കുന്നതിനെ കാണുന്നത്. വല്ലാതെ മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോഴും ആകാംക്ഷ താങ്ങാനാകാതെ വരുമ്പോഴും ആളുകൾ ഇത്തരത്തിൽ മുടി പിടിച്ചുവലിക്കുക, തൊലി പിച്ചുക എന്നീ പ്രവർത്തികൾക്ക് അടിമകളാകുന്നു. ലഹരി പോലെ തന്നെ ഇതും ഒരു അഡിക്ഷൻ ആണ്.

പക്ഷേ ഇതിനെയും മുതലെടുക്കാൻ ആളുകൾ ഉണ്ടെന്നതാണ് വസ്തുത. ഇത്തരം പ്രശ്‌നങ്ങൾ ഉള്ളവരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ഫിഡ്ൽ ബ്രേസ്‌ലെറ്റ്‌സ് എന്ന ലോകോസ്റ്റ് ബ്രേസ്‌ലെറ്റുകൾ വിൽക്കുന്നുണ്ട്. ട്രികോടിലോമാനിയ ഉള്ളവരെ പിന്തുണയ്ക്കുന്ന ഒരു സംഘം ഇത്തരം ബ്രേസ്‌ലെറ്റുകളും മോതിരങ്ങളും കുറഞ്ഞ വിലയിൽ വിൽക്കുന്നുണ്ട്. അത് അവർ മുടി പിടിച്ചുവലിക്കുന്നതിനു പകരം ഈ റിംഗുകളിൽ സമയം ചെലവഴിക്കാനാണ് ഇത്.


{}
{}