• Today is: Friday, March 24, 2017

മൈക്കിൾ ജാക്‌സണും മഡോണയും പിരിയാൻ ഇതായിരുന്നു കാരണം

Madonna-Jackson

പോപ് ഇതിഹാസ ഗായകൻ മൈക്കിൾ ജാക്‌സണും ഗായയകസുന്ദരി മഡോണയും തമ്മിലുള്ള ബന്ധം എല്ലാവർക്കും സുപരിചിതമാണ്. പെട്ടെന്നൊരു നാൾ ഇരുവരും പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത് എല്ലാവരെയും ഞെട്ടിച്ചു. ഇന്നുവരെ അതാർക്കും അറിയില്ലായിരുന്നു. മൈക്കിൾ ജാക്‌സണും പിരിയാൻ എന്തായിരുന്നു കാരണം എന്ന്. ജാക്‌സന്റെ കുടുംബസുഹൃത്തായിരുന്ന ഫ് ളോ ആന്തണി ഇപ്പോൾ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. മഡോണ ഒരു ടെലിവിഷൻ ഇന്റർവ്യൂവിനിടെ മൈക്കിൾ ജാക്‌സണെ വിമർശിച്ചതാണ് ഇരുവരും തമ്മിൽ പിരിയാൻ കാരണം എന്നാണ് ഫ് ളോ ആന്തണി പറയുന്നത്.

കഴിഞ്ഞയാഴ്ചയാണ് താനും ജാക്‌സണും പ്രണയത്തിലായിരുന്നെന്നു പറഞ്ഞ് കഴിഞ്ഞയാഴ്ചയാണ് മഡോണ കോളിളക്കം ഉണ്ടാക്കിയത്. ഇക്കാര്യം ആന്തണിയും സ്ഥിരീകരിക്കുകയാണ്. വളരെ കുറച്ചു കാലം മാത്രമായിരുന്നു മഡോണയും ജാക്‌സണും പ്രണയത്തിലായിരുന്നത്. ആ കാലഘട്ടം ആന്തണിക്ക് നല്ല ഓർമയുമുണ്ട്.

90 കളുടെ ആദ്യത്തിലായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നത്. അന്ന് മഡോണ നെവർലാൻഡിലായിരുന്നു താമസം. മാത്രമല്ല, തങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഒരിക്കലും ഡിസ്‌നിലാൻഡിലേക്ക് പോകില്ലെന്നും മഡോണ പറഞ്ഞിരുന്നതായി മൈക്കിൾ ജാക്‌സൺ തന്നോടു പറഞ്ഞിരുന്നെന്ന് ആന്തണി ഓർമിക്കുന്നു.

എന്നാൽ, ഒരു ടെലിവിഷൻ അഭിമുഖത്തിൽ മഡോണ ജാക്‌സണെ വിമർശിച്ച് സംസാരിച്ചു. ജാക്‌സൺ വിളറി വെളുത്ത പോലെയാണ് ഇരിക്കുന്നതെന്നും അതിൽ നിന്നെല്ലാം മുക്തമായി വന്നാൽ താൻ അയാളെ ഇഷ്ടപ്പെടുമായിരുന്നെന്നും മഡോണ അന്ന് അഭിമുഖത്തിൽ പറഞ്ഞു. അതിനു ശേഷം തന്റെ ഓർമയിൽ ഇരുവരും തമ്മിൽ കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ല. ഇക്കാരണത്താലാണ് ഇരുവരും പിരിഞ്ഞതെന്നും ആന്തണി പറയുന്നു.


{}
{}