• Today is: Monday, April 24, 2017

സൈറസ് മിസ്ത്രിയെ ടിസിഎസ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കി; അനുകൂല വാദങ്ങൾക്കിടയിലും പുറത്താക്കൽ തീരുമാനത്തിനു ഭൂരിപക്ഷം

Cyrus-Mistry

മുംബൈ: ടാറ്റ ഗ്രൂപ്പിലെ ഏറ്റവും പ്രമുഖ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ചെയർമാൻ സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കാൻ തീരുമാനം. ടിസിഎസ് ഓഹരിയുടമകൾ ബോർഡ് യോഗം ചേർന്നാണ് മിസ്ത്രിയെ പുറത്താക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ വോട്ടെടുപ്പിൽ ഭൂരിഭാഗം ഓഹരിയുടമകളും പുറത്താക്കാനുള്ള പ്രമേയത്തിനു അനുകൂലമായി വോട്ട് ചെയ്തു. ടാറ്റ സൺസിനു 73 ശതമാനം ഓഹരിയാണ് ടിസിഎസിൽ ഉള്ളത്. അതുകൊണ്ടു തന്നെ തീരുമാനം എതിരാണെന്നറിയാവുന്നതിനാൽ മിസ്ത്രി ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

മിസ്ത്രിക്ക് അനുകൂലമായ വാദങ്ങളും യോഗത്തിൽ ഉയർന്നിരുന്നു. തന്നെ പുറത്താക്കാനുള്ള തീരുമാനം മുൻകൂട്ടി തന്നെ എടുത്തിട്ടുണ്ടെന്ന് മിസ്ത്രി ആരോപിച്ചിരുന്നു. യോഗം തുടങ്ങുന്നതിനു മുമ്പായിരുന്നു ഇത്. സ്ഥാനങ്ങൾക്കു വേണ്ടിയല്ല, ടാറ്റാ ഗ്രൂപ്പിന്റെ ആത്മാവിനെ രക്ഷിക്കാനാണു തന്റെ പോരാട്ടമെന്നു വിശദീകരിച്ച് സൈറസ് മിസ്ത്രി നേരത്തെ ഓഹരിയുടമകൾക്കു കത്തയച്ചിരുന്നു.


{}