• Today is: Friday, February 24, 2017

വര്‍ധവീശിപ്പോയപ്പോള്‍ ചെന്നൈയില്‍നിന്നുള്ള വിമാനനിരക്കുകള്‍ ഉയര്‍ന്നതു റോക്കറ്റ് വേഗത്തില്‍; പത്തിരട്ടിയോളം വര്‍ധനയെന്നു റിപ്പോര്‍ട്ട്

chennai-airport

ചെന്നൈ: വര്‍ധ ചു‍ഴലിക്കാറ്റ് വീശിപ്പോയപ്പോള്‍ ചെന്നൈയില്‍നിന്നും ചെന്നൈയിലേക്കുമുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വന്ന വര്‍ധന പത്തിരട്ടിവരെ. ദില്ലിയില്‍നിന്നു ചെന്നൈയിലേക്കുള്ള നോണ്‍ സ്റ്റോപ്പ് സര്‍വീസിന് മുപ്പതിനായിരം രൂപയിലധികമായിരുന്നു ഇന്നലത്തെ നിരക്ക്. ബജറ്റ് വിമാനസര്‍വീസുകള്‍ക്കു വരെ ഈ നിരക്കാണ് ഈടാക്കുന്നത്.

വര്‍ധന ചു‍ഴലിക്കാറ്റ് വീശിയതിനെത്തുടര്‍ന്നു തിങ്ക‍ളാ‍ഴ്ച ഉച്ച മുതല്‍ ചെന്നൈ മീനമ്പാക്കത്തെ വിമാനത്താവളം അടച്ചിട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലേമുക്കാലിനാണു വിമാനത്താവളം തുറന്നത്. ഇതിനിടയില്‍ നൂറുകണക്കിനു യാത്രക്കാരാണു വിമാനത്താവളത്തില്‍ കുടുങ്ങിയത്. ചൊവ്വാ‍ഴ്ച സര്‍വീസുകള്‍ പുനഃരാരംഭിച്ചപ്പോള്‍ കാന്‍സല്‍ ചെയ്യപ്പെട്ട ടിക്കറ്റുകളുടെ സ്ഥാനത്തു പുതിയതായി ബുക്ക് ചെയ്യാന്‍ ശ്രമിച്ച ടിക്കറ്റുകള്‍ക്കാണ് മുപ്പതിനായിരം രൂപ വരെ നല്‍കേണ്ടിവന്നത്.

ദില്ലിയില്‍നിന്നു ചെന്നൈയിലേക്കു സ്പൈസ്ജെറ്റിന്‍റെ വൈകിട്ടു മൂന്നിന്‍റെ വിമാനത്തിന് ഇന്നലെ 29143 രൂപയായിരുന്നു നിരക്ക്. യാത്രക്കാെര ലഭ്യമായ വിമാനങ്ങളില്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിക്കാനാണ് വിമാനക്കമ്പനികളുടെ ശ്രമം. ഈ സാഹചര്യത്തില്‍ നേരത്തെ ബുക്ക് ചെയ്തവരെ ലഭ്യമായ വിമാനങ്ങളില്‍ അയയ്ക്കുകയാണ് ചെയ്യുന്നതെന്നും ഇതിനിടയില്‍ ഒ‍ഴിവു വരുന്ന ടിക്കറ്റുകള്‍ക്കു സാധാരണ ഗതിയില്‍ സര്‍ജ് നിരക്കായാണ് ഉയര്‍ന്ന ചാര്‍ജ് വരുന്നതെന്നുമാണു വിമാനക്കമ്പനികളുടെ വാദം.


{}
{}