• Today is: Tuesday, January 24, 2017
SBI Buddy

ബാബാ രാംദേവിന്‍റെ പതഞ്ജലിക്കു 11 ലക്ഷം രൂപ പി‍ഴശിക്ഷ; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നു കോടതി

Patanjali-11

ഹരിദ്വാര്‍: യോഗാഭ്യാസി ബാബാ രാംദേവിന്‍റെ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന് പതിനൊന്നു ലക്ഷം രൂപ പി‍ഴശിക്ഷ. ഉല്‍പന്നങ്ങളുടെ പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണു ഹരിദ്വാര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്.

അടുത്ത സാമ്പത്തിക വര്‍ഷം വിറ്റുവരവ് അയ്യായിരം കോടിയില്‍നിന്ന് ഇരട്ടി വര്‍ധിപ്പിച്ച് പതിനായിരം കോടിയായി ഉയര്‍ത്താന്‍ പതഞ്ജലി പദ്ധതിയിടുന്നതിനിടെയാണു കോടതി നടപടി. മറ്റു ചില കമ്പനികള്‍ ഉല്‍പാദിപ്പിച്ച ഉല്‍പന്നങ്ങള്‍ പതഞ്ജലിയുടെ ലേബലൊട്ടിച്ചു തങ്ങളുടേതെന്ന പേരില്‍ പരസ്യം ചെയ്തു പ്രചരിപ്പിച്ചെന്നാണു പതഞ്ജലിക്കെതിരായ കുറ്റം.

READ ALSO

യോഗ ഗുരു ബാബ രാംദേവ് വീണ്ടും കുരുക്കില്‍; രാംദേവിന്റെ പതഞ്ജലി നെയ്യില്‍ ഫംഗസ് ബാധ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി

ഒരു മാസത്തിനുള്ളില്‍ പി‍ഴയടയ്ക്കണം. തെറ്റായ ബ്രാന്‍ഡിംഗ്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, പാക്കേജിംഗ് ലേബലിംഗിലെ ക്രമക്കേട് തുടങ്ങിയവയാണു കുറ്റങ്ങള്‍. നിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ മറ്റുള്ളവര്‍ നിര്‍മിക്കുന്നത് വന്‍തോതില്‍ എടുത്തു സ്വന്തം കമ്പനിയുടെ ലേബലൊട്ടിച്ചു വിറ്റു എന്നാണു വ്യക്തമായത്. തേന്‍, ഉപ്പ്, കടുകെണ്ണ, ജാം തുടങ്ങിയവയാണ് ഇങ്ങനെ വിറ്റത്.

പതഞ്ജലി ആയുര്‍വേദിന്‍റെ പരസ്യം

രുദ്രാപുരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ ഉല്‍പന്നങ്ങള്‍ നിലവാരമില്ലാത്തതാണെന്നും പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി കണ്ടെത്തുകയായിരുന്നു.


{}
{}