• Today is: Friday, March 24, 2017

പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരേ കക്ഷിരാഷ്ട്രീയാതീതമായി ഐക്യം രൂപപ്പെടണമെന്ന് മേധാ പട്കര്‍; ഇന്ത്യനൂര്‍ ഗോപിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

medha-patkar

പാലക്കാട്: പ്രകൃതിയെ ചൂഷണം ചെയ്യുന്ന മൂലധന ശക്തികള്‍ക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ വിശാല ഐക്യം രൂപപ്പെടണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പ്രമുഖ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇന്ത്യനൂര്‍ ഗോപിയുടെ ഒന്നാം ചരമ വാര്‍ഷികാചരണത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മേധ.

നിലവിലുള്ള നിയമങ്ങളെപ്പോലും പരിസ്ഥിതി വിരുദ്ധ ശക്തികള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്ന ഭരണകര്‍ത്താക്കളുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിപിഐ (എം) പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി അഭിപ്രായപ്പെട്ടു.
പാലക്കാട് ചെര്‍പുളശേരി അടയ്ക്കാപ്പുത്തൂരില്‍ നടന്ന ചടങ്ങില്‍ എം.ബി രാജേഷ് എം പി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഡോ. പി എസ് പണിക്കർ, കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് എന്നിവരും സംബന്ധിച്ചു.


{}
{}