• Today is: Wednesday, January 18, 2017
SBI Buddy

ഡിഎല്‍എഫ് ചെയര്‍മാന്‍റെ മകള്‍ രേണുക പുതിയ ബംഗ്ലാവ് വാങ്ങി; ദില്ലി ലൂട്ടനിലെ പുതിയ വീടിന്‍റെ വില 435 കോടി രൂപ

DLF

ദില്ലി: ഡിഎല്‍എഫ് ചെയര്‍മാന്‍ കെ പി സിംഗിന്‍റെ മകള്‍ രേണുക തല്‍വാര്‍ പുതിയ ബംഗ്ലാവ് വാങ്ങി. ദില്ലിയിലെ ലൂട്ടന്‍സ് ഏരിയയില്‍ വാങ്ങിയ പുതിയ ബംഗ്ലാവിന്‍റെ വില കേട്ടു ഞെട്ടേണ്ട്. 435 കോടി രൂപ. ദില്ലി ലൂട്ടന്‍സില്‍ ഇതുവരെ നടന്നതില്‍ വച്ചേറ്റവും മൂല്യമുള്ള ഭൂമിയിടപാടാണ്ഇത്.

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ടിഡിഐ ഇന്‍ഫ്രകോപ്പിന്‍റെ മാനേജിംഗ് ഡയറക്ടര്‍ കമാര്‍ തനേജയില്‍നിന്നാണ് േരണുക ബംഗ്ലാവ് വാങ്ങിയത്. 1189 ചതുരശ്ര മീറ്ററിന് ബംഗ്ലാവിന്‍റെ വിസ്തീര്‍ണം. ചതുരശ്ര മീറ്ററിന് 8.8 കോടിയെന്നായിരുന്നു വില. ഈ പ്രദേശത്തെ സാധാരണ വില കണക്കുകൂട്ടിയാല്‍തന്നെ ബംഗ്ലാവിന് 380 കോടിവരും.

പ്രിഥ്വിരാജ് റോഡില്‍ ഷാഹി എക്സ്പോര്‍ട്ടേ‍ഴ്സിലെ ഹരീഷ് അഹുജ 2650 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള തെട്ടടം 2015ല്‍ വിറ്റത് 173 കോടിക്കായിരുന്നു. 2015ലായിരുന്നു ഈ ഇടപാട്. രേണുക ബംഗ്ലാവ് വാങ്ങിയതോടെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ വസ്തു ഇടപാടിലൊന്നാണ് ഇതെന്നാണു റിപ്പോര്‍ട്ട്.

ഡിഎല്‍എഫിന്‍റെ നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടറായ ജിഎസ് തല്‍വാറിന്‍റെ ഭാര്യയുമാണ് രേണുക. ലൂട്ടന്‍സ് ഏരിയയിലെ ഡോ.എപിജെ അബ്ദുള്‍ കലാം റോഡിലെ രണ്ടു വലിയ ബംഗ്ലാവുകള്‍ നിലവില്‍തന്നെ രേണുകയുടെ പിതാവ് കെ പി സിംഗിന്‍റെ ഉടമസ്ഥതയിലാണുള്ളത്. രേണുകയ്ക്കു ഭൂമി വിറ്റ തനേജ പ്രതികരിക്കാന്‍ തയാറായില്ല.


{}