• Today is: Wednesday, March 29, 2017

സ്ഥിരനിക്ഷേപത്തിനൊപ്പം മികച്ച വരുമാനവും ആരോഗ്യസുരക്ഷയും: ഡിഎച്ച്എഫ്എൽ അവസരം ഒരുക്കുന്നു

DHFL

കൊച്ചി: സ്വകാര്യമേഖലയിലെ മുൻനിര ഭവന വായ്പ കമ്പനിയായ ഡിഎച്ച്എഫ്എൽ വ്യക്തികൾക്കും കമ്പനികൾക്കും സൊസൈറ്റികൾക്കും ക്ലബ്ബുകൾക്കും ട്രസ്റ്റുകൾക്കുമായി സ്ഥിര നിക്ഷേപ പദ്ധതികളുടെ വിപുലമായ നിര ഒരുക്കുന്നു. ഓരോ ഉപഭോക്താവിനും അനുയോജ്യമായ വിധത്തിൽ തയാറാക്കിയി’ുള്ള ഈ നിക്ഷേപ പദ്ധതികൾക്ക് കാലാവധി അനുസരിച്ച് 8.25ശതമാനം മുതൽ ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.

മുതിർന്ന പൗരന്മാർ, സേനകളിലെ ജീവനക്കാർ, വിധവകൾ, ഡിഎച്ച്എഫ്എൽ വായ്പയെടുത്തവർ എന്നിവർക്ക് 0.25ശതമാനം അധിക പലിശ കൂടി ലഭിക്കും. 50 ലക്ഷത്തിനു മുകളിലുള്ള ഉയർ മൂല്യമുള്ള നിക്ഷേപങ്ങൾക്കും 0.25ശതമാനത്തിന്റെ അധിക പലിശ ലഭിക്കും. 12 മുതൽ 120 മാസങ്ങൾ വരെയാണ് ഈ നിക്ഷേപ പദ്ധതികളുടെ കാലാവധി.

ഇന്ത്യൻ നിക്ഷേപകർക്കായി വെൽത്ത് ടു വെൽത്ത് നിക്ഷേപ പദ്ധതിയും കമ്പനി ഒരുക്കുന്നു. സ്ഥിര നിക്ഷേപത്തിനൊപ്പം നിക്ഷേപത്തിനു മേൽ വായ്പയും ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ വെൽത്ത് ടു വെൽത്ത് കാർഡും ഉപഭോക്താക്കൾക്ക് ലഭിക്കും. കാർഡ് വഴി ആരോഗ്യസുരക്ഷയുമായി ബന്ധപ്പെ’ വിവിധ ആനുകൂല്യങ്ങളും ഉണ്ട്.

വെൽത്ത് ടു വെൽത്ത് നിക്ഷേപ പദ്ധതിയിൽ വ്യക്തിഗത ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്ഥിര നിക്ഷേപം പിൻവലിക്കാതെ ആരോഗ്യസുരക്ഷ ചെലവുകൾക്ക് പണം ചെലവഴിക്കാൻ സാധിക്കും. ആശുപത്രി ശൃംഖലകളിൽ പണരഹിത പ്രവേശനം, വിവിധ മെഡിക്കൽ സേവനങ്ങൾക്കും രോഗനിർണ്ണയ പരിശോധനകൾക്കും 5ശതമാനം മുതൽ 25ശതമാനം വരെ ഡിസ്‌കൗണ്ട്, 24×7 ഫോണ്‍ വഴി ഡോക്ടറുടെ സേവനം, സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ പാനലിൽ നിന്നു സൗജന്യ സെക്കൻഡ് ഒപ്പീനിയൻ തുടങ്ങിയ സൗജന്യ ആരോഗ്യസുരക്ഷ ആനുകൂല്യങ്ങൾ് കാർഡ് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും. നിലവിലെ നിക്ഷേപങ്ങളടക്കം മറ്റു നിക്ഷേപങ്ങളും ബന്ധിപ്പിക്കാനുള്ള സൗകര്യവും കാർഡ് വഴി ലഭിക്കും.


{}
{}