• Today is: Friday, March 24, 2017

യുവാക്കള്‍ എന്തുകൊണ്ട് വേഗത്തിൽ വിവാഹിതരാകുന്നു? കാരണം ഇതാണ്

marriage

യുവാക്കൾ വളരെ വേഗത്തിൽ ഇപ്പോൾ വിവാഹിതരാകുന്നുണ്ട്. 25 വയസിൽ വിവാഹിതരാകുന്നവരും കുറവല്ല. എന്നാൽ എന്താണ് ഇതിനു കാരണം എന്നതു സംബന്ധിച്ച് ഒരു മാട്രിമോണി സർവീസ് നടത്തിയ സർവേയിൽ ലഭ്യമായ വിവരം രസകരവും ചിന്തിപ്പിക്കുന്നതുമാണ്. വിവാഹം തങ്ങളെ വൈകാരികമാക്കുമെന്നും സാമ്പത്തികമായി സ്ഥിരതയുള്ളവരാക്കുമെന്നും യുവാക്കൾ കരുതുന്നു. അതുകൊണ്ടാണ് കൂടുതൽ കാത്തിരിക്കാതെ അവർ വളരെ വേഗത്തിൽ വിവാഹിതരാകുന്നതെന്നാണ് സർവേയിൽ വ്യക്തമായത്.

ഒരു മാട്രിമോണി സർവീസ് അടുത്തിടെ ഒരു സർവേ നടത്തിയിരുന്നു. വിവാഹത്തോട് അവിവാഹിതർക്കുള്ള ചിന്തയും വിചാരവും എന്താണെന്നു മനസ്സിലാക്കുന്നതിനായിരുന്നു സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 20.5 ശതമാനം യുവാക്കളും 23.1 ശതമാനം യുവതികളും വിവാഹിതരാകാൻ കൂടുതൽ കാലം കാത്തിരിക്കാനാകില്ലെന്ന മറുപടിയാണ് നൽകിയത്. 10.3 ശതമാനം യുവാക്കളും 12.2 ശതമാനം യുവതികളും നൽകിയ മറുപടി വിവാഹിതരാകുന്നതു തനിക്കു വേണ്ടിയല്ല എന്നായിരുന്നു. അതേസമയം 18.2 ശതമാനം പുരുഷൻമാരും 13.2 ശതമാനം സ്ത്രീകളും വിവാഹം കഴിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന മറുപടിയും നൽകി.

തനിക്കു വേണ്ടിയല്ല വിവാഹം ചെയ്യുന്നതെന്ന മറുപടി നൽകിയവരിൽ 35.1 ശതമാനം 27.2 ശതമാനം സ്ത്രീകളും എന്തുകൊണ്ടാണെന്ന ചോദ്യത്തിനു മറുപടി നൽകിയത് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറല്ലെന്നായിരുന്നു. 23 ശതമാനം പുരുഷൻമാരും 21 ശതമാനം സ്ത്രീകളും വിവാഹം എന്ന വ്യവസ്ഥിതിയിൽ വിശ്വാസമില്ലെന്നു മറുപടി നൽകി. 26.3 ശതമാനം യുവാക്കളും 20.3 ശതമാനം യുവതികളും നൽകിയ മറുപടി ദീർഘകാലം കമ്മിറ്റഡ് ആയിരിക്കാൻ താൽപര്യമില്ലെന്നായിരുന്നു. 15.4 ശതമാനം യുവാക്കളെയും 31.2 ശതമാനം യുവതികളെയും ഭയം കീഴടക്കിയിരിക്കുകയാണ്.

വിവാഹിതരാകുന്നതു കൊണ്ടുള്ള ഗുണത്തെ കുറിച്ച് ചോദിച്ച 25.7 ശതമാനം പുരുഷൻമാരും 34.7 ശതമാനം സ്ത്രീകളും പറഞ്ഞ മറുപടി വൈകാരിക ബന്ധം ഉണ്ടാകുമെന്നാണ്. 33.7 ശതമാനം പുരുഷൻമാരും 20.1 ശതമാനം സ്ത്രീകളും സാമ്പത്തിക സ്ഥിരത എന്ന മറുപടി നൽകി. 40.6 പുരുഷൻമാരും 45.2 സ്ത്രീകളും നൽകിയ മറുപടി ജീവിതകാലം മുഴുവൻ ഒരു കൂട്ട് ലഭിക്കും എന്നായിരുന്നു.

ഓൺലൈൻ ആയിട്ടാണ് സർവേ നടത്തിയത്. 14,700-ൽ അധികം മറുപടികളാണ് ലഭിച്ചത്. 47 ശതമാനം സ്ത്രീകളും 53 ശതമാനം പുരുഷൻമാരും മറുപടി നൽകിയത്. 25 മുതൽ 32 വയസു വരെയുള്ള അവിവാഹിതരായ യുവാക്കൾക്കിടയിലായിരുന്നു സർവേ.


{}
{}