• Today is: Friday, February 24, 2017

നോട്ട് നിരോധനത്തില്‍ പുതിയ ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍; അസാധു നോട്ട് കൈവശം വച്ചാല്‍ പിഴയീടാക്കും; ചുമത്തുന്ന പിഴ 50,000 രൂപ മുതല്‍

Currency

ദില്ലി : നോട്ട് നിരോധനത്തിന്റെ നാല്‍പ്പത്താറാം നാളില്‍ പുതിയ ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പിഴ ചുമത്തും. അസാധുവാക്കിയ നോട്ടുകള്‍ 10,000 രൂപയിലധികം കൈവശം വയ്ക്കുന്നവര്‍ക്കാണ് പിഴ ഈടാക്കുക. 50,000 രൂപ മുതല്‍ പിഴ ചുമത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി പഴയ നോട്ടുകളുടെ എണ്ണം 10 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഡിസംബര്‍ 31ന് ഓര്‍ഡിനന്‍സ് നിലവില്‍ വരുന്ന രീതിയിലാവും ഓര്‍ഡിനന്‍സ് നിലവില്‍ വരിക. പഴയ നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 30 ആണ്.

രണ്ട് തലത്തിലാണ് പിഴ നടപ്പാക്കുക. 50,000 രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ തുക. കൈവശമുള്ള പഴയ നോട്ടിന്റെ അഞ്ചിരട്ടി മൂല്യവും പിഴയായി ഈടാക്കും. ഇതില്‍ ഏതാണോ കൂടുതല്‍ തുക പിഴയായി വരുന്നത് അതാവും നല്‍കേണ്ടി വരുക. പിഴ ഈടാക്കുന്നതിന് മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് അധികാരം നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന.


{}
{}