• Today is: Friday, February 24, 2017

ദങ്കലിന് വേണ്ടി ആമിര്‍ നടത്തിയത് കഠിന പ്രയത്‌നം; ഗുസ്തി പരിശീലിക്കുന്ന വീഡിയോ പുറത്ത്

Amir-Khan

മുബൈ : ബോക്‌സോഫീസില്‍ രണ്ട് ദിവസം കൊണ്ട് ചരിത്രം സൃഷ്ടിച്ച ദങ്കലിന് വേണ്ടി ആമിര്‍ ഖാന്‍ ഗുസ്തി പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പരിശീലനമാണ് ആമിര്‍ ഖാന്‍ നടത്തിയത്. മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഗുസ്തി താരമാവാനാണ് ആമിര്‍ കഠിനമായി പരിശ്രമിച്ചത്.

 

പരിശീലിച്ച് തുടങ്ങിയപ്പോള്‍ ഗുസ്തിയെക്കുറിച്ചുള്ള മുന്‍ധാരണ മാറി. ഒരു ഗുസ്തി താരം ബലവാനായിരിക്കണം. ഒപ്പംതന്നെ എതിരാളിയെ കീഴടക്കാനുള്ള ബുദ്ധി ശക്തിയുള്ള ആളുകൂടിയാവണമെന്നും ആമിര്‍ പറയുന്നു. ഇന്ത്യന്‍ ഗുസ്തി ടീം ക്യാപ്റ്റന്‍ ക്രിപ ഷങ്കര്‍ ബിഷ്‌ണോയി ബെനിവാളിന്റെ വിശദീകരണവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


{}
{}