• Today is: Wednesday, March 29, 2017

അന ഇവാനോവിച്ച് ലോക ടെന്നീസിൽ നിന്ന് വിരമിച്ചു; തീരുമാനം പരുക്ക് അലട്ടുന്നതിനാൽ

Ana-Ivanovic

ബെൽഗ്രേഡ്: അന ഇവാനോവിച്ച് ലോക ടെന്നീസിൽ നിന്നും വിരമിച്ചു. മുൻ ലോക ഒന്നാം നമ്പറും ഫ്രഞ്ച് ഓപ്പൺ ജേതാവുമാണ് അന ഇവാനോവിച്ച്. സെർബിയൻ താരമായ  അന, 29-ാം വയസ്സിലാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. തുടർച്ചയായി വലയ്ക്കുന്ന പരുക്കുകളെ തുടർന്നാണ് നേരത്തെയുള്ള വിരമിക്കൽ തീരുമാനം. ഫേസ്ബുക്കിലൂടെയാണ് വിരമിക്കാനുള്ള തീരുമാനം പുറത്തുവിട്ടത്.

സെർബിയയുടെ താരമായ അന, 2008 ഫ്രഞ്ച് ഓപ്പൺ ജേതാവാണ്. ഈ നേട്ടത്തിനു പിന്നാലെ അന ലോക ഒന്നാം നമ്പറിലേക്ക് ഉയർന്നിരുന്നു. പിന്നീട് റാങ്കിംഗിൽ അന പിന്നോക്കം പോയി. എന്നാൽ 2014ൽ ആദ്യ അഞ്ചിലേക്ക് അന തിരിച്ചുവന്നു. തൊട്ടടുത്ത വർഷം ഫ്രഞ്ച് ഓപ്പൺ സെമിയിൽ എത്താനും കഴിഞ്ഞു. നിലവിൽ 63-ാം റാങ്കിലാണ് അന. ജർമൻ ഫുട്‌ബോൾ താരം ബാസ്റ്റിൻ ഷെയ്ൻസ്‌റ്റൈഗറുമായി അനയുടെ വിവാഹം ഈ വർഷം നടത്തിയിരുന്നു.

ഒരു ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യത്തെ സെർബിയൻ വനിതാ ടെന്നീസ് താരം എന്ന റെക്കോർഡ് അനയ്ക്കായിരുന്നു. 2008-ലെ ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടമാണ് അനയ്ക്ക് ഈ ഖ്യാതി നേടിക്കൊടുത്തത്. റഷ്യയുടെ ദിനാറ സഫിനയെ തോൽപിച്ചായിരുന്നു അനയുടെ നേട്ടം. നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ശാരീരികക്ഷമതയാണ് ഏതൊരു കായികതാരത്തിന്റെയും അത്യാവശ്യം. എന്നാൽ താൻ ഇപ്പോൾ പരുക്കിന്റെ പിടിയിലാണെന്നു തനിക്കു നന്നായി അറിയാം. അതു കൊണ്ടാണ് തീരുമാനം എന്നു അന ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.


{}
{}