• Today is: Wednesday, January 18, 2017
SBI Buddy

അനുഷ്‌കയുമായി വിവാഹനിശ്ചയം: സത്യാവസ്ഥ വെളിപ്പെടുത്തി കോഹ്‌ലി

Anushka-Sharma-Virat-Kohli

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹനിശ്ചയ വാര്‍ത്തകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. അനുഷ്‌കയുമായി വിവാഹ നിശ്ചയം ഉടനില്ലെന്നും അങ്ങനെയൊന്ന് ഉണ്ടായാല്‍ മറച്ച് വയ്ക്കില്ലെന്നും കോഹ്‌ലി ട്വീറ്റ് ചെയ്തു.

 

അനുഷ്‌കയും കോഹ്‌ലിയും തമ്മിലുള്ള വിവാഹ നിശ്ചയം പുതുവര്‍ഷ ദിനത്തില്‍ ഉണ്ടാകുമെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വാര്‍ത്തകള്‍ നിഷേധിച്ചത് കോഹ്‌ലി രംഗത്തെത്തിയത്.

ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂവെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.


{}