• Today is: Friday, February 24, 2017

ദംഗൽ പെൺകുട്ടികളുടെ കിടിലൻ നൃത്തച്ചുവടുകൾ; സിനിമയ്‌ക്കൊപ്പം ഓൺലൈനിൽ ഹിറ്റാകുന്ന വീഡിയോ

Dangal-Girls

ദംഗൽ സിനിമ ഹിറ്റായതോടെ അതിനേക്കാൾ വേഗത്തിൽ ഇപ്പോൾ ഓൺലൈനിൽ ഹിറ്റാകുന്ന മറ്റൊരു വീഡിയോ ഉണ്ട്. ദംഗൽ പെൺകുട്ടികളുടെ ഡാൻസിന്റെ വീഡിയോ ആണത്. ദംഗലിലെ ഗീത ഫൊഗതിനെയും ബബിത ഫൊഗതിനെയും അവതരിപ്പിച്ച ഫാത്തിമ സന ഷെയ്ഖും സന്യ മൽഹോത്രയും ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് യൂട്യൂബിൽ തകർത്തോടുന്നത്. ചിത്രത്തിൽ ഗീതയും ബബിതയുമായി ഇരുവരും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.

ചിത്രം റിലീസ് ആയ ക്രിസ്മസ് ദിനത്തിനു തൊട്ടടുത്ത ദിവസം ഡിസംബർ 26നാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫാത്തിമ സനയും സന്യയും അവതരിപ്പിക്കുന്ന രസകരമായ നൃത്തച്ചുവടുകളാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു ഇംഗ്ലീഷ് പോപ് ഗാനത്തിനു അനുസരിച്ചാണ് ഇരുവരും ചുവട് വയ്ക്കുന്നത്. 29 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം.

ഹരിയാന സ്വദേശിയായ ഗുസ്തിക്കാരൻ മഹാവീർ സിംഗ് ഫൊഗതിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് ദംഗൽ. ഇതിൽ മഹാവീർ സിംഗിന്റെ മക്കളും ഗുസ്തി ചാമ്പ്യൻമാരുമായ ഗീത ഫൊഗത്, ബബിത ഫൊഗത് എന്നിവരുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് ഫാത്തിമ സനയും സന്യ മൽഹോത്രയും ആണ്. ഫാത്തിമയുടെ കഥാപാത്രത്തിന് നിരവധി അനുകൂലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.


{}
{}