മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂളിന്റെ ചെമ്പട; ചുവന്ന ചെകുത്താൻമാരുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്

ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം. ഏകപക്ഷീയമായ ഒരുഗോളിനാണ് ലിവർപൂളിന്റെ ചുവന്ന ചെകുത്താൻമാർ സിറ്റയെ അടിയറവ് പറയിച്ചത്. ജയത്തോടെ ലിവർപൂൾ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഒന്നാം സ്ഥാനത്തുള്ള ചെൽസിയേക്കാൾ ആറു പോയിന്റ് പിന്നിലാണ് ലിവർപൂൾ ഇപ്പോൾ. പ്രീമിയർ ലീഗിലെ ഈ സീസണിൽ ലിവർപൂളും സിറ്റിയും നേർക്കുനേർ വരുന്നത് ഇതാദ്യമാണ്.

കളി തുടങ്ങി എട്ടാം മിനിറ്റിൽ നേടിയ ഒറ്റ ഗോളിന്റെ പിൻബലത്തിലാണ് ലിവർപൂളിന്റെ ജയം. എട്ടാം മിനിറ്റിൽ വിനാൽഡം ആണ് ലിവർപൂളിനു വേണ്ടി ഗോൾ നേടിയത്. ആത്മവിശ്വാസത്തോടെ കളി തുടങ്ങിയ സിറ്റിയുടെ സകല ആത്മവിശ്വാസവും നഷ്ടപ്പെടുത്തുന്നതായിരുന്നു എട്ടാം മിനിറ്റിലെ ലിവർപൂളിന്റെ സർജിക്കൽ സ്‌ട്രൈക്ക്. ആദം ലല്ലന ഇടതു വിംഗിൽ നിന്നു നൽകിയ ക്രോസ് പിടിച്ചെടുത്ത വിനാൽഡം തകർപ്പനൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി. പിന്നീടങ്ങോട്ട് ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ പോലെയാണ് സിറ്റി കളിച്ചത്. രണ്ടാം പകുതിയിൽ മികച്ച കളി പുറത്തെടുത്തെങ്കിലും സിറ്റിക്ക് രക്ഷപ്പെടാനായില്ല.

മറ്റൊരു മത്സരത്തിൽ ചെൽസി സ്റ്റോക്ക് സിറ്റിയെ ഗോൾമഴയിൽ മുക്കി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ചെൽസിക്കായി വില്ലിയൻ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ ഗാരി കാഹിലും ഡീഗോ കോസ്റ്റയും ഓരോ ഗോൾ നേടി. മാർട്ടിൻസ് ഇൻഡിയും ക്രൗച്ചുമാണ് സ്റ്റോക്ക് സിറ്റിയുടെ ഗോളുകൾ നേടിയത്. നിലവിലെ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ലെസ്റ്ററിന്റെ ജയം. 20-ാം മിനിറ്റിൽ ഇസ്ലാം സ്ലിമാനിയാണ് ലെസ്റ്ററിന്റെ ഗോൾ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here