ചാറ്റിൽ നിങ്ങൾ ഉപയോഗിക്കുന്ന ഇമോജികൾ പറയും നിങ്ങളുടെ സ്വഭാവം

ഇമോജികളാണ് പലപ്പോഴും ചാറ്റിനെ നിയന്ത്രിക്കുന്നത്. ചാറ്റുകളെ രസം കൊള്ളിക്കാനും രസം കൊല്ലികളാക്കാനും ഇമോജികൾക്ക് സാധിക്കും. സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ചില ഇമോജികൾ ചാറ്റുകളുടെ രസം കളഞ്ഞേക്കാം. പക്ഷേ പറയാനുള്ള പല കാര്യങ്ങളും വളരെ വേഗത്തിൽ പ്രതിഫലിപ്പിക്കാനും ഒരുപക്ഷേ അപ്പോഴത്തെ മാനസികാവസ്ഥ വാക്കുകളേക്കാൾ നന്നായി അവതരിപ്പിക്കാനും ഇമോജികൾക്കു സാധിക്കും. പക്ഷേ ആരെങ്കിലും ഇമോജികൾ സ്വഭാവം നിർണയിക്കുമെന്നു മനസ്സിലാക്കിയിട്ടുണ്ടോ?

എങ്കിൽ കേട്ടോളൂ. നിങ്ങൾ ഉപയോഗിക്കുന്ന ഇമോജികൾ നിങ്ങളുടെ സ്വഭാവവും വെളിപ്പെടുത്തും. ഇമോജി നോക്കിയാൽ വ്യക്തി എന്ന നിലയിൽ നിങ്ങൾ എന്താണെന്നു മനസ്സിലാകും. ചാറ്റ് ചെയ്യുന്നവർക്കിടയിൽ നടത്തിയ സർവേയിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. അവരുടെ ഇഷ്ടപ്പെട്ട അഞ്ചു ഇമോജികൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു സർവേ. ആകെയുള്ള 40 ഇമോജികളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്.

തുടർന്ന് ഓരോരുത്തരുടെയും പ്രായം, ജോലി, ലിംഗം എന്നിവ കണക്കിലെടുത്ത് വിശകലനം ചെയ്തു. ഈ ഘടകങ്ങളും ഇമോജിയും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ടോ എന്നാണ് വിശലകനം ചെയ്തത്. ഇതിൽ പ്രായം, ലിംഗം എന്നിവ ഇമോജിയുമായി ബന്ധപ്പെടുന്നില്ലെന്നു കണ്ടെത്തി. പക്ഷേ ജോലിയും ഇമോജിയും തമ്മിൽ ബന്ധപ്പെടുന്നുണ്ട്. ആ ഫലം ഇങ്ങനെയായിരുന്നു.

ഡോക്ടർമാർ തെരഞ്ഞെടുക്കുന്ന ഇമോജികൾ കൂടുതലും ഉറക്കം, ദുഃഖം എന്നിവയായിരുന്നു.

അധ്യാപകർ തെരഞ്ഞെടുക്കുന്നത് വൈൻ ഗ്ലാസിന്റെ ഇമോജികളാണ്.

പ്ലംബർ, ഇലക്ട്രീഷ്യൻ, ബിൽഡേഴ്‌സ് എന്നിവർ കൂടുതലായും കൈകൾ പിണച്ചതും പണത്തിന്റെയും ഇമോജികൾ തെരഞ്ഞെടുത്തു.

കലാകാരൻമാർ തെരഞ്ഞെടുത്തത് തകർന്ന ഹൃദയമായിരുന്നു

അഭിഭാഷകർ അവോക്കാഡോ പഴം, വഴുതന തുടങ്ങിയ ഇമോജികൾ തെരഞ്ഞെടുത്തു.

മാർക്കറ്റിംഗ് ജോലി ചെയ്യുന്നവർ ചുംബിക്കുന്നതും കരയുന്നതും ചിരിക്കുന്നതുമായ ഇമോജികൾ മാറി മാറി ഉപയോഗിക്കും.

Emoji

പൊതുവിൽ എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന അഞ്ചു ഇമോജികൾ

1. സന്തോഷിക്കുന്ന മുഖം
2. കരഞ്ഞു കൊണ്ട് ചിരിക്കുന്ന മുഖം
3. തമ്പ് അപ്പ് ചെയ്യുന്നത്.
4. ചുംബിക്കുന്ന മുഖം
5. മാപ്പു പറയുന്ന മുഖം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News