എസ്ബിഐയും യൂണിയന്‍ ബാങ്കും വായ്പ പലിശ നിരക്ക് കുറച്ചു; വ്യത്യസ്ത വായ്പാ നിരക്കുകളില്‍ 0.9 ശതമാനം വരെ കുറവ് - Kairalinewsonline.com
Business

എസ്ബിഐയും യൂണിയന്‍ ബാങ്കും വായ്പ പലിശ നിരക്ക് കുറച്ചു; വ്യത്യസ്ത വായ്പാ നിരക്കുകളില്‍ 0.9 ശതമാനം വരെ കുറവ്

പലിശ നിരക്കുകള്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

ദില്ലി : എസ്ബിഐയും യൂണിയന്‍ ബാങ്കും അടിസ്ഥാന വായ്പാ പലിശ നിരക്ക് കുറച്ചു. എസ്ബിഐ 0.9 ശതമാനമായാണ് കുറച്ചത്. യൂണിയന്‍ ബാങ്ക് വിവിധ വായ്പകളിന്മേല്‍ 0.65 മുതല്‍ 0.9 ശതമാനം വരെ കുറവ് വരുത്തി. മറ്റുബാങ്കുകളും വൈകാതെ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.

എസ്ബിഐ ഭവന വായ്പാ പലിശ 8.9 ശതമാനത്തില്‍നിന്നും എട്ട് ശതമാനമായി കുറഞ്ഞു. ഭവന, വാഹന വായ്പ എടുക്കുന്നവര്‍ക്ക് പുതിയ തീരുമാനം ആശ്വാസമായി. പുതിയ പലിശ നിരക്കുകള്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

To Top