കോണ്‍ഗ്രസിനെ പൊതുവേദിയില്‍ വിമര്‍ശിച്ച് വിഡി സതീശന്‍; തമ്മില്‍ കാണിക്കാത്ത ബഹുമാനം എങ്ങനെ മറ്റു പാര്‍ട്ടി നേതാക്കളോട് കാണിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിനെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശിച്ച് വിഡി സതീശന്‍. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ കാണിക്കാത്ത പരസ്പര ബഹുമാനം എങ്ങനെ മറ്റ് പാര്‍ട്ടി നേതാക്കളോട് കാണിക്കുമെന്ന് സതീശന്‍ ശിവഗിരിയില്‍ നടന്ന സംഘടന സമ്മേളനത്തില്‍ തുറന്നടിച്ചു.

ഒാരോ ദിവസവും കഴിയുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പിസം വളരുകയാണ്. വ്യക്തിപരമായ ലാഭനഷ്ടങ്ങള്‍ പോലും പാര്‍ട്ടിക്ക് മേല്‍ ചുമത്തുകയാണ്. പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ പറയുന്നത്, എത്ര വലിയ കള്ളത്തരമാണെങ്കിലും ചോദ്യം ചെയ്യാന്‍ പോലും ധൈര്യപ്പെടുന്നില്ലെന്നും സതീശന്‍ ആരോപിച്ചു.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണമെന്നും കോടിയേരി പറഞ്ഞു.

പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമം തുടങ്ങണം. രാഷ്ട്രീയ സംഘടനകള്‍ തമ്മിലും മതസംഘടനകള്‍ തമ്മിലും സംഘര്‍ഷമുണ്ടാവാറുണ്ട്. ആശയപരമായ സംഘര്‍ഷം സ്വാഭാവികമാണ്. ആശയപരമായ പോരാട്ടം നടക്കുമ്പോഴാണ് പുതിയ ആശയങ്ങള്‍ പിറക്കുന്നതെന്നും കോടിയേരി പറഞ്ഞു. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News