ടെന്നിസ് താരം സോംദേവ് ദേവ്ബര്‍മ്മന്‍ വിരമിച്ചു; പുതുവര്‍ഷത്തിലെ പുതിയ തീരുമാനമെന്ന് സോംദേവ്; ഇന്ത്യന്‍ ടീമിന്റെ പരിശീലകനായേക്കും - Kairalinewsonline.com
National

ടെന്നിസ് താരം സോംദേവ് ദേവ്ബര്‍മ്മന്‍ വിരമിച്ചു; പുതുവര്‍ഷത്തിലെ പുതിയ തീരുമാനമെന്ന് സോംദേവ്; ഇന്ത്യന്‍ ടീമിന്റെ പരിശീലകനായേക്കും

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിരമിക്കുന്ന കാര്യം പുറത്തുവിട്ടത്

ദില്ലി : സോംദേവ് ദേവ്ബര്‍മ്മന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിച്ചു. പുതിയ തീരുമാനത്തോടെ പുതുവര്‍ഷം തുടങ്ങുകയാണ്. ഇതുവരെ എല്ലാവരും തന്ന സ്‌നേഹത്തിനും പരിഗണനയ്ക്കും നന്ദിയുണ്ടെന്നും സോം ദേവ് പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിരമിക്കുന്ന കാര്യം പുറത്തുവിട്ടത്.

 

അടുത്ത ഡേവിഡ് കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിതനായേക്കും എന്ന് സൂചനയുണ്ട്.

പരുക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ചെന്നൈ ഓപ്പണില്‍ മത്സരിക്കാനും സോംദേവിന് കഴിഞ്ഞില്ല. അസം സ്വദേശിയായ സോംദേവ് 2008ലാണ് ടെന്നീസ് ലോകത്തെത്തുന്നത്. ലോക റാങ്കിങ്ങില്‍ 62 വരെയെത്തിയ സോംദേവ് ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും നേടി.

2009ല്‍ ചെന്നൈ ഓപ്പണും 2011ല്‍ ആഫ്രിക്കന്‍ ഓപ്പണിന്റെയും ഫൈനലില്‍ സോംദേവ് പ്രവേശിച്ചു. 2008 മുതല്‍ ഡേവിഡ് കപ്പില്‍ ഇന്ത്യക്കായി കളിക്കുന്ന സോംദേവ് പതിനാല് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

To Top