അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല; ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനം; കരസേനാ മേധാവി സ്ഥാനം സര്‍ക്കാരിന്റെ തീരുമാനമെന്നും ജനറല്‍ ബിപിന്‍ റാവത്

ദില്ലി : അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനര്‍ത്ഥം സൈന്യം ദുര്‍ബലരാണ് എന്നല്ല. തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും ബിപിന്‍ റാവത് പറഞ്ഞു. കരസേനാ മേധാവി സ്ഥാനം ഏറ്റെടുത്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്.

‘അതിര്‍ത്തിയില്‍ സൈന്യം ആഗ്രഹിക്കുന്നത് സമാധാനവും ശാന്തതയുമാണ്. പക്ഷേ അതിനര്‍ഥം നമ്മള്‍ ദുര്‍ബലരാണ് എന്നല്ല. നാം തയാറെടുത്തുതന്നെയാണ്. നമുക്കതിനു കഴിവുമുണ്ട്. ആവശ്യം വന്നാല്‍ സൈനികശക്തി ഉപയോഗിക്കാന്‍ മടിച്ചുനില്‍ക്കില്ല. ഓരോ സൈനികന്റെയും സേവനമാണ് രാജ്യത്തിന്റെയും സൈന്യത്തിന്റെയും ശക്തി. കരസേനയുടെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അതിര്‍ത്തിയില്‍നിന്നു ലജ്ജിതരായി മടങ്ങേണ്ടിവരില്ല’. ബിപിന്‍ റാവത് പറഞ്ഞു.

കരസേനാ മേധാവി സ്ഥാനം സംബന്ധിച്ച വിവാദത്തിലും ബിപിന്‍ റാവത് മറുപടി നല്‍കുന്നു. എല്ലാം സര്‍ക്കാരിന്റെ തീരുമാനമാണ്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും താന്‍ ബഹുമാനിക്കുന്നു. അവരുമായി താന്‍ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും അങ്ങനെതന്നെ തുടരും. – റാവത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News