മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് രണ്ടാംഭാഗം; രാജ 2 വുമായി എത്തുന്നത് വൈശാഖും ടോമിച്ചൻ മുളകുപാടവും ഉദയ്കൃഷ്ണയും

കൊച്ചി: മമ്മൂട്ടിയുടെ പോക്കിരിരാജയ്ക്ക് ആറു വർഷങ്ങൾക്കു ശേഷം ഒരു തുടർച്ച. പോക്കിരിരാജയുടെ രണ്ടാംഭാഗവുമായി എത്തുന്നത് വൈശാഖും ഉദയ്കൃഷ്ണയും തന്നെയാണ്. നിർമാതാവായി ടോമിച്ചൻ മുളകുപാടവും ചേരുമ്പോൾ ഹിറ്റ് കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കും. ഫേസ്ബുക്കിലൂടെ വൈശാഖ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ ഇതൊരിക്കലും പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമോ തുടർച്ചയോ ആയിരിക്കില്ലെന്നു വൈശാഖ് പറയുന്നു. രാജ എന്ന കഥാപാത്രത്തിന്റെ തുടർച്ച മാത്രമാണ് അത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും വ്യത്യസ്തമാണെന്നും വൈശാഖ് വ്യക്തമാക്കുന്നു.

ഏഴു വർഷങ്ങൾക്കു ശേഷമാണ് രാജയ്ക്ക് തുടർച്ചയുണ്ടാക്കാൻ വൈശാഖും ഉദയ്കൃഷ്ണയും കച്ചകെട്ടിയിറങ്ങുന്നത്. അന്നത്തേതിൽ നിന്നും ആസ്വാദനരീതി ഒട്ടേറെ മാറിയിട്ടുണ്ടെന്നു അറിയാം. അതുകൊണ്ടു തന്നെ രാജ എന്ന കഥാപാത്രത്തെ മാത്രം ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ ആയിരിക്കും കഥ പറയുക. മമ്മൂട്ടിയിൽ നിന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന കംപ്ലീറ്റ് മാസ് ഫാമിലി എന്റർടൈനർ ആയിരിക്കും ചിത്രം എന്നും വൈശാഖ് പറയുന്നു. മോഹൻലാലിനെ നായകനാക്കി മറ്റൊരു മാസ് എന്റർടൈനറും ആലോചനയിലുണ്ട്.

വൈശാഖും മോഹൻലാലും ടോമിച്ചൻ മുളകുപാടവും ഉദയ്കൃഷ്ണ ഒരുമിച്ച പുലിമുരുകൻ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇതുവരെ 150 കോടിയിൽ അധികം രൂപ ചിത്രം നേടിക്കഴിഞ്ഞു. മലയാളത്തിലെ സർവകാല കളക്ഷൻ റെക്കോർഡാണ് പുലിമുരുകന്റേത്.

വൈശാഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here