മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്; നടപടി സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ സൈബര്‍ സെല്‍ കേസെടുത്തു. ഗള്‍ഫില്‍ ജോലിചെയ്യുന്ന അജിത് കുറിയന്നൂര്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതും വധഭീഷണി മുഴക്കിയതും.

ആര്‍എസ്എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രി വധിക്കാന്‍ ഒരുനിമിഷം മതിയെന്നും അത് ചെയ്യാന്‍ തങ്ങള്‍ക്ക് മടിയില്ലെന്നുമായിരുന്നു അജിത്തിന്റെ ഭീഷണി. കോഴിക്കോട് സ്വദേശിയായ സിപിഐഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോസ്റ്റ് വിവാദമായതോടെ അജിത് ഭീഷണിസന്ദേശം പിന്‍വലിച്ചിരുന്നു.

സന്ദേശം ഇങ്ങനെ: പിണറായി വിജയനെ കാലപുരിക്ക് അയയ്ക്കാന്‍ ഇന്ത്യയിലെ ആര്‍എസ്എസ് വിചാരിച്ചാല്‍ ഒരു നിമിഷം മതി. കൂടുതല്‍ കളിച്ചാല്‍ അത് ചെയ്യാനും ഞങ്ങള്‍ക്ക് മടിയില്ല. ചെയ്യുകയും ചെയ്യും. ഇത് ചങ്കുറപ്പുള്ള ഹിന്ദുവിന്റെ വാക്കാണ്. പന്നിയെ തിന്നുന്ന മേത്തന്മാരുടെ വാക്കല്ല’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here