മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയിലാണ് അന്വേഷണം.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുമെന്നും മേഴ്‌സിക്കുട്ടിയമ്മ പീപ്പിള്‍ ടിവിയോട് പറഞ്ഞു. തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്നും അവര്‍ പറഞ്ഞു.

മുന്‍ കാപെക്‌സ് ചെയര്‍മാനുമായ തുളസീധരകുറുപ്പ്, കാപെക്‌സ്, കശുവണ്ടി കോര്‍പ്പറേഷന്‍ എംഡിമാര്‍ എന്നിവരടക്കം 9 പേര്‍ക്കെതിരെയാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here