ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് ഡയറക്ടര്‍; സൂപ്രണ്ട് രാജിവച്ചെന്ന വാര്‍ത്തയും അടിസ്ഥാനരഹിതം

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍. ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് നടപ്പിലാക്കിയത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. ഇതിന്റെ പേരില്‍ സൂപ്രണ്ട് രാജിവച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദേഹം പറഞ്ഞു.

രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കീമോതെറാപ്പിയില്‍ വൈദഗ്ധ്യം മെഡിക്കല്‍ ഓങ്കോളജിസ്റ്റിനെ കൂടി ട്യൂമര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിനാല്‍ മറ്റ് ക്യാന്‍സര്‍ ചികില്‍സയിലും ഇവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. ഇതിന്റെ പേരില്‍ ആശുപത്രിയില്‍ ഭരണ പ്രതിസന്ധിയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പോള്‍ സെബാസ്റ്റ്യന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അര്‍ബുദ രോഗങ്ങള്‍ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നതില്‍ പ്രതിഷേധിച്ച് ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News